KERALA

ഏക വ്യക്തി നിയമം: മുസ്ലീം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാറില്‍ സിപിഎം പങ്കെടുക്കും

കേളുവേട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണനാണ് സിപിഎം പ്രതിനിധിയായി പങ്കെടുക്കുക

ദ ഫോർത്ത് - കോഴിക്കോട്

ഏക വ്യക്തിനിയമത്തിനെതിരെ മുസ്ലീം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഎം പങ്കെടുക്കും. കേളുവേട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണനാണ് സിപിഎം പ്രതിനിധിയായി പങ്കെടുക്കുക. ഈ മാസം 26 ന് കോഴിക്കോട് വച്ചാണ് സെമിനാര്‍.

ഏക വ്യക്തിനിയമത്തിനെതിരെ ആര് പരിപാടി സംഘടിപ്പിച്ചാലും സഹകരിക്കുമെന്ന നിലപാടായിരുന്നു സിപിഎം നേരത്തെ സ്വീകരിച്ചിരുന്നത്. മുസ്ലീം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ ക്ഷണിച്ചിട്ടുണ്ടെന്നും ആരാണ് പങ്കെടുക്കുന്നതെന്ന കാര്യം സംസ്ഥാന നേതൃത്വമാകും തീരുമാനിക്കുക എന്നുമായിരുന്നു ജില്ലാ നേതൃത്വം അറിയിച്ചത്.

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ്‌ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍

ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും മതസംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. മുസ്ലീം ലീഗിന്റെ നേതൃത്വത്തിലാണ് ഏക സിവില്‍ കോഡിനെതിരെ കോര്‍ഡിനേഷന്‍ കമ്മിറ്റി ചേര്‍ന്നത്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ്‌ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍