സീതാറാം യെച്ചൂരി 
KERALA

ഗവർണർ X സർക്കാർ: ബിജെപി ഇതര പാർട്ടികളെ ഒന്നിപ്പിക്കാനൊരുങ്ങി സിപിഎം

സര്‍വകലാശാലകളില്‍ കടന്നുകയറാനുള്ള ബിജെപി നീക്കമാണ് നടക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

വെബ് ഡെസ്ക്

ഗവർണർ- സർക്കാർ പോരില്‍ ബിജെപി ഇതര പാർട്ടികളെ ഒന്നിപ്പിക്കാനൊരുങ്ങി സിപിഎം. സര്‍വകലാശാലകളില്‍ കടന്നുകയറാനുള്ള ബിജെപി നീക്കമാണ് നടക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസ്താവനയില്‍ പറഞ്ഞു. ഗവർണർക്ക് വി സിയെ തിരിച്ചുവിളിക്കാനും മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണാഘടനാപരമായ അധികാരമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ നയങ്ങള്‍ ആവിഷ്കരിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുന്നുന്നെന്നും കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഗവർണർമാർ, പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളോട് പെരുമാറുന്ന രീതിയെ സിപിഎം തുറന്നുവിമർശിക്കുന്നു . വിഷയത്തില്‍ ഒന്നിച്ചുനീങ്ങാന്‍ ബിജെപി ഇതര പാർട്ടികളുടെ നേതാക്കളുമായി ചർച്ച നടത്താനാണ് പാർട്ടി തീരുമാനം. 'രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ വലിയതോതിൽ നടക്കുകയാണ്. ഇത്തരം നീക്കങ്ങളെ ചെറുക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. പണമൊഴുക്കി രാജ്യത്തെ ജനാധിപത്യത്തെ സംഘപരിവാർ ഇല്ലാതാക്കുകയാണ്. ഇതിനെയും പ്രതിരോധിക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശം സംരക്ഷിക്കാൻ പ്രതിപക്ഷപാർട്ടികൾ കൈകോർക്കണം'. പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂർണരൂപം

ഗവര്‍ണര്‍ക്ക് വിസിയെ തിരിച്ചുവിളിക്കാനും മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരമില്ല. സര്‍വ്വകലാശാലകില്‍ കടന്നുകയറ്റത്തിനുളള ബിജെപി നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ നയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുകയാണ്. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ പാര്‍ടികളും രംഗത്തു വരണം. രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ വലിയതോതിൽ നടക്കുകയാണ്. ഇത്തരം നീക്കങ്ങളെ ചെറുക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. പണമൊഴുക്കി രാജ്യത്തെ ജനാധിപത്യത്തെ സംഘപരിവാർ ഇല്ലാതാക്കുകയാണ്. ഇതിനെയും പ്രതിരോധിക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശം സംരക്ഷിക്കാൻ പ്രതിപക്ഷപാർടികൾ കൈകോർക്കണം. ഗവർണർമാർ സംസ്ഥാന സർക്കാരുകളോട്‌ പെരുമാറുന്ന രീതി എല്ലാവരും കാണുകയാണ്‌. ഈ വിഷയത്തിൽ ഒന്നിച്ചു നീങ്ങാൻ ബിജെപി ഇതര പാർടികളുടെ നേതാക്കളുമായി ചർച്ച നടത്തും. ഗുജറാത്ത്‌ മോർബി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ദുരന്തത്തിലേക്ക്‌ നയിച്ച കാരണങ്ങൾക്ക്‌ മറുപടി പറയാൻ ഗുജറാത്ത്‌ സർക്കാർ ബാധ്യസ്ഥരാണ്. അപകടത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം.

സ. സീതാറാം യെച്ചൂരി

സിപിഐ എം ജനറൽ സെക്രട്ടറി

അതേസമയം, കേരളത്തിന്റെ മുന്നേറ്റത്തെ തടയുന്നതിനുള്ള നീക്കങ്ങളെ ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്ര്യാവാക്യമുയർത്തി എല്‍ഡിഎഫ് നവംബർ 2ന് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കും. ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്ന്‌ പ്രഖ്യാപിച്ച്‌ ചാന്‍സിലര്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുരോഗതി തടസപ്പെടുത്തുന്നതിന്‌ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് എല്‍ഡിഎഫ് കൺവീനർ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ വികസന പദ്ധതികളെയെല്ലാം തടസപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ചയായാണ്‌ ഇത്തരം ഇടപെടലിനേയും കാണേണ്ടത്. സംസ്ഥാനത്തിന്‌ ലഭിക്കേണ്ട അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന്‌ മാത്രമല്ല കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി വികസന പദ്ധതികളെ തടസപ്പെടുത്തുകയും, സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍