KERALA

'പാര്‍ട്ടി ശത്രുക്കളുടെ ആയുധമാകരുത്', പിവി അന്‍വറിന് സിപിഎമ്മിന്റെ താക്കീത്; പരസ്യ പ്രതികരണങ്ങളില്‍നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ഥന

വെബ് ഡെസ്ക്

കേരള പോലീസിലെ ഉന്നതര്‍ക്ക് എതിരെയും ആഭ്യന്തരവകുപ്പിനെതിരെയും തുറന്ന യുദ്ധത്തിന് ഇറങ്ങിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് സിപിഎമ്മിന്റെ താക്കീത്. പി വി അന്‍വര്‍ എംഎല്‍എ സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് സര്‍ക്കാരിനേയും പാര്‍ട്ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്ന് പിന്തിരിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു. പത്രക്കുറിപ്പിലൂടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് അറിയിച്ചത്.

പി വി അന്‍വര്‍ ഉന്നയിച്ച പരാതികള്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും പരിശോധിച്ച് വരികയാണ്. എന്നിട്ടും ഗവണ്‍മെന്റിനും, പാര്‍ട്ടിക്കുമെതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ലെന്ന മുന്നറിയിപ്പും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ നല്‍കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പി വി അന്‍വറിനെ തള്ളിപ്പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയിട്ടും നിലപാടുകളും ആരോപണങ്ങളും ആവര്‍ത്തിച്ച് അന്‍വര്‍ നിലമ്പൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് സെക്രട്ടേറിയേറ്റിന്റെ താക്കീതെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്ക് അതേവാക്കുകളിലായിരുന്നു അന്‍വര്‍ മറുപടി നല്‍കിയത്.

ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്

ഹസൻ നസ്‌റുള്ളയുടെ കൊലപാതകം: ആരാകും പകരക്കാരൻ? ഇസ്രയേല്‍ ലക്ഷ്യം ഇറാൻ?

ഐപിഎല്ലിൽ ആദ്യമായി 'മാച്ച് ഫീ'; സീസണില്‍ താരങ്ങള്‍ക്ക് ലഭിക്കുക ഒരു കോടി രൂപ വരെ

തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്