ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. പി സി ജോര്‍ജും കുടുംബവും താമസിക്കുന്ന ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് സൂചന. ജില്ലാപഞ്ചായത്തംഗവും പി.സി ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജിന്റെ ഫോണും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്.
രാവിലെ എട്ടരയോടെയാണ് കൊച്ചിയിൽ നിന്നുള്ള പോലീസ് സംഘം ജോർജിന്റെ വീട്ടിലെത്തിയത്. അതിജീവിതയ്ക്കെതിരെ ആസൂത്രിത പ്രചാരണത്തിനായി വ്യാജ തെളിവുണ്ടാക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പ് നിര്‍മിച്ചെന്ന കേസ് നേരത്തെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു സ്ക്രീന്‍ഷോട്ട് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്ന് ദിലീപിന്റെ സഹോദരന്റെ ഫോണിലേക്ക് പോയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കണ്ടെടുക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. പരിശോധനയുടെ അടിസ്ഥാനത്തിലാകും കേസിൽ തുടർ നടപടികൾ ഉണ്ടാകുക.
അതേസമയം, തനിക്കും കുടുംബത്തിനും നേരെ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു.