KERALA

EXCLUSIVE- നയന സൂര്യന്റെ മരണം: ക്രൈംസീൻ പുനരാവിഷ്കരിച്ച് ക്രൈംബ്രാഞ്ച്; അന്വേഷണം അവസാനഘട്ടത്തിൽ

കേസുമായി ബന്ധമുള്ള നയനയുടെ അഞ്ച് സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സാക്ഷികളെ വിളിച്ചു വരുത്തിയായിരുന്നു പരിശോധന

എ വി ജയശങ്കർ

യുവ സംവിധായിക നയന സൂര്യന്റെ മരണം നടന്ന തിരുവനന്തപുരം ആൽത്തറയിലെ വീട്ടിൽ ക്രൈംസീൻ പുനരാവിഷ്കരിച്ച് ക്രൈംബ്രാഞ്ച്. നയന താമസിച്ചിരുന്ന വീട്ടില്‍ അതീവ രഹസ്യമായാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന പൂർത്തിയാക്കിയത്. കേസുമായി ബന്ധമുള്ള നയനയുടെ അഞ്ച് സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സാക്ഷികളെ വിളിച്ചു വരുത്തിയായിരുന്നു പരിശോധന.

നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിൽ അന്നേദിവസം ഉണ്ടായിരുന്ന കാര്യങ്ങൾ പൂർണമായ രീതിയിൽ പുനരാവിഷ്കരിച്ചതായി അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ് പി പി മധുസൂദനൻ ദ ഫോർത്തിനോട് പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ക്രൈം സീൻ പുനരാവിഷ്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നയന കൊല്ലപ്പെട്ടതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തിൽ ഇനിയും വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിശദീകരണം. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇതുവരെ ശേഖരിച്ച ശാസ്ത്രീയ രേഖകളുടെ അവലോകനം നടത്താനായി മെഡിക്കൽ ബോർഡ് ഉടൻ യോഗം ചേരുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.

അതേസമയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച എട്ടംഗ വിദഗ്ധ സംഘം നടത്തിയ അവലോകന റിപ്പോർട്ട് ഈ മാസം 18-ന് സമർപ്പിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അവസാന ഘട്ടമായി രേഖകളും തെളിവുകളും മെഡിക്കൽ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചായിരിക്കും സംഘം റിപ്പോർട്ട് സമർപ്പിക്കുക.

ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഫോട്ടോകൾ, മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ അന്നത്തെ ഫൊറൻസിക് സർജൻ ഡോ. ശശികലയുടെ മൊഴി, നയനയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികൾ തുടങ്ങിയവ ക്രൈംബ്രാഞ്ച് മെഡിക്കൽ സംഘത്തിന് കൈമാറിയതായാണ് വിവരം.

ജനുവരി 6 ന് ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറിയ കേസ് അവസാനഘട്ടത്തിലാണ്. വലിയ സുഹൃത്‍വലയമുള്ള നയന സൂര്യന്റെ സുഹൃത്തുക്കളെ കണ്ടെത്തുക എന്നതായിരുന്നു ക്രൈം ബ്രാഞ്ച് സംഘം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. വലിയ പരിശ്രമത്തിലൂടെയാണ് കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ അന്വേഷണസംഘം കണ്ടെടുത്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ