KERALA

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നിലമ്പൂർ എം എൽ എ പി വി അൻവറായിരുന്നു മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിലെ ഉന്നതർക്ക് പങ്കുണ്ടെന്ന തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു

വെബ് ഡെസ്ക്

റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതായ സംഭവം അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം. ശനിയാഴ്ച രാവിലെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി പ്രകാശിനാണ് അന്വേഷണസംഘത്തിന്റെ മേൽനോട്ട ചുമതല. നിലമ്പൂർ എം എൽ എ പി വി അൻവറായിരുന്നു മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിലെ ഉന്നതർക്ക് പങ്കുണ്ടെന്ന തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു.

കേസ് സി ബി ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കാൻ ഉത്തരവിരിക്കിയത്. തിരോധാനക്കേസ് അന്വേഷണ സംഘത്തലവനായ മലപ്പുറം എസ്പി എസ്.ശശിധരന്റെ ശുപാർശ കൂടി ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. നടക്കാവ് പോലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്നത്.

കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രേമൻ യു ആണ് പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ ഷാരോൺ സി എസ്, രതീഷ് കുമാർ ആർ, അഭിലാഷ് പി, സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി യും സംഘത്തിലുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷാണ് സംഘം രൂപീകരിച്ചത്.

കേസിൽ ഒരുവർഷം അന്വേഷണം നടത്തിയിട്ടും പോലീസിന് യാതൊരു തുമ്പും കണ്ടെത്താൻ സാധിച്ചിരുന്നില്ല. മുൻപുതന്നെ മാമിയുടെ തിരോധാനം സിബിഐയെയോ ക്രൈംബ്രാഞ്ചിനെയോ ഏൽപ്പിക്കണമെന്ന് മാമിയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എഡിജിപി എം ആർ അജിത്കുമാർ നിയോഗിച്ച സംഘമായിരുന്നു അന്വേഷണം ഏറ്റെടുത്തത്. എന്നാൽ, മാമിയുടെ തിരോധാനത്തിൽ അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പി വി അൻവർ ഉന്നയിച്ചതോടെയാണ് കേസിൽ വീണ്ടും വഴിത്തിരിവാകുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ