എ പി അബൂബക്കർ മുസ്‌ലിയാർ, വെള്ളാപ്പളളി നടേശൻ 
KERALA

കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡി ലിറ്റ്; കാലിക്കറ്റ് സിന്‍ഡിക്കേറ്റിൽ പ്രമേയം, ഇടത് അംഗങ്ങള്‍ക്കിടയില്‍ ഭിന്നത

സമൂഹത്തിന് പ്രയോജനപ്പെടുന്ന മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും, വെള്ളാപ്പള്ളി നടേശനുമെന്ന് പ്രമേയം

വെബ് ഡെസ്ക്

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, വെള്ളാപ്പളളി നടേശൻ എന്നിവർക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ് ബഹുമതി നൽകണമെന്ന് സിന്റിക്കേറ്റിൽ പ്രമേയം. വൈസ് ചാൻസലറുടെ അനുമതിയോടെ ഇടത് സിൻഡിക്കേറ്റ് അംഗം ഇ. അബ്ദുറഹീം അവതരിപ്പിച്ച പ്രമേയം വിവാദങ്ങള്‍ക്ക് വഴിവച്ചു. ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ പ്രമേയത്തെ ചൊല്ലി ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രമേയം തർക്കത്തിലേക്ക് വഴി വെച്ചതിനാൽ ബഹുമതി നൽകണമോ വേണ്ടയോ എന്ന തീരുമാനം അനുയോജ്യരായ വ്യക്തികളെ കണ്ടെത്തുന്നതിന് വേണ്ടി രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാൻ തീരുമാനിച്ചു.

ഇരുവരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭേച്ഛയും കൂടാതെയാണ് പ്രവർത്തിക്കുന്നത്. സ്വന്തം കുടുംബത്തിന് വേണ്ടി പണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളല്ല ഇവർ ചെയ്യുന്നത്.

സമൂഹത്തിന് പ്രയോജനപ്പെടുന്ന മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും, വെള്ളാപ്പള്ളി നടേശനുമെന്ന് വ്യക്തമാക്കുന്നതാണ് പ്രമേയം. ഇരുവരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭേച്ഛയും കൂടാതെയാണ് പ്രവർത്തിക്കുന്നത്. സ്വന്തം കുടുംബത്തിന് വേണ്ടി പണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളല്ല ഇവർ ചെയ്യുന്നത്. രണ്ടു പേരും സമൂഹത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാർശ ചെയണമെന്ന് വി സി യുടെ സാനിധ്യത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെടുന്നു. എന്നാൽ പ്രമേയത്തിലെ ആവശ്യങ്ങളോട് ചില ഇടത് അംഗങ്ങൾ വിയോജിച്ചു.

ഡോ. വിജയരാഘവൻ, ഡോ. വിനോദ് കുമാർ, ഡോ. റഷീദ് അഹമദ് എന്നിവരടങ്ങുന്ന മൂന്നംഗ സബ്ക മ്മിറ്റി വിഷയം പരിശോധിക്കും. എ പി അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡിലിറ്റ് നൽകണമെന്ന പ്രമേയം സർക്കാരിന്റെ താല്‍പര്യത്തോടെണ് കൊണ്ടുവന്നതെന്നും ആക്ഷേപമുണ്ട്.

വിദേശരാജ്യങ്ങളിലുള്ള ഏറ്റവും പുതിയ കോഴ്സുകൾ കേരളത്തിലെ വിദ്യാർഥികൾക്ക് സാധ്യമാക്കുന്ന പ്രവർത്തനമാണ് അബൂബക്കർ മുസ്‌ലിയാർ ചെയ്തുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വെള്ളാപ്പള്ളി നടേശൻ കാലങ്ങളായി നടത്തുന്നതെന്നും പ്രമേയത്തിൽ പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ