ദയാബായി 
KERALA

ആരോഗ്യനില വഷളായി ; ദയാബായി ആശുപത്രിയില്‍

വെബ് ഡെസ്ക്

സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തിവരുന്ന ദയാബായിയെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസെത്തിയാണ് ദയാബായിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ നാളെ രാവിലെ ദയാബായി വീണ്ടും സമരപ്പന്തലിലെത്തി നിരാഹാരം തുടരുമെന്ന് സമര സമിതി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നേരെ സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ 13 ദിവസമായി നിരാഹാര സമരം നടത്തി വരികയായിരുന്നു സാമൂഹിക പ്രവര്‍ത്തക ദയാബായി.

എൻഡോസൾഫാൻ ബാധിതർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഒക്ടോബർ രണ്ടിന് ദയാബായി നിരാഹാര സമരം ആരംഭിച്ചത്.സമരമാരംഭിച്ച് രണ്ടു ദിവസത്തിനുശേഷം പോലീസെത്തി അറസ്റ്റു ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അവിടെയും നിരാഹാരം തുടരുകയായിരുന്നു. ഇതിനോടകം നിരവധിപേരാണ് സമരപന്തലിലെത്തി ദയാബായിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും