KERALA

വയനാടിന്റെ അതിജീവനത്തിന് ഡി സി ബുക്സും എഴുത്തുകാരും

വെബ് ഡെസ്ക്

ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ മുണ്ടകൈയിലും ചൂരൽമലയിലും ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതിന് സംഭവനയുമായി ഡിസി ബുക്‌സും എഴുത്തുകാരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി പത്തുലക്ഷം രൂപ കൈമാറി. കോട്ടയം ജില്ലാ കലക്ടറാണ് തുക ഏറ്റുവാങ്ങിയത്.

അതിജീവിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിൽ നിർമിക്കുന്ന വായനശാലകളിലേക്ക് കുട്ടികളുടെ മാനസിക ഉല്ലാസത്തിന് സഹായിക്കുന്ന പുസ്തകങ്ങൾ സൗജന്യമായി നൽകാനുള്ള സന്നദ്ധത ഡിസി ബുക്സ് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

തുക കൈമാറുമ്പോൾ എഴുത്തുകാരനായ മനോജ് കുറൂര്‍, ഡി സി ബുക്സിന്റെ പ്രതിനിധികളായ ഏ വി ശ്രീകുമാര്‍, എം സി രാജന്‍, ആര്‍ രാംദാസ്‌, കെ ആര്‍. രാജ് മോഹന്‍, ജോജി, ഫാത്തിമ താജുദ്ദീന്‍, അനുരാധ, ആഷാ അരവിന്ദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹമാണിപ്പോൾ. സിനിമാക്കാരും വ്യവസായികളുമുൾപ്പെടെ എല്ലാ മേഖലയിൽ നിന്നുമുള്ള ആളുകൾ തങ്ങളുടെ വരുമാനത്തിന്റെ ഒരുപങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി വയ്ക്കുകയാണ്. നടൻ മോഹൻലാൽ മൂന്നു കോടി രൂപയുടെ സഹായമാണ് സ്ഥലം സന്ദർശിച്ചതിനെത്തുടർന്ന് പ്രഖ്യാപിച്ചത്.

രക്ഷാപ്രവർത്തനം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത വയനാട്ടിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. കാണാതായ മുഴുവൻ ആളുകളെയും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ദുരന്തത്തെ അതിജീവിച്ച മുഴുവൻ ആളുകളും ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഏകദേശം പൂർത്തിയാകുന്നതോടെ പുനരധിവാസത്തിലേക്ക് സർക്കാർ കടക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ആസൂത്രണങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നു. അതിജീവിതരായ ജനങ്ങൾക്കായി ടൗൺഷിപ്പ് തന്നെ നിർമിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും