KERALA

കലയ്ക്കും സാഹിത്യത്തിനുമായി ഒരിടം; ഡി സി കലാമന്ദിറിന് നാളെ തുടക്കം

വെബ് ഡെസ്ക്

ഡി സി ബുക്‌സ് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിന്റെ കലാ-സാഹിത്യ പ്രചാരണത്തിനും ഗവേഷണത്തിനുമായി ആവിഷ്‌കരിച്ച ഡിസി കലാമന്ദിറിന് തിരുവനന്തപുരത്ത് തുടക്കമാവുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡിസി കിഴക്കെമുറി ഫൗണ്ടേഷന്റെയും സഹകരണത്തോടെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ് ഡി സി കലാമന്ദിര്‍ പ്രവര്‍ത്തിക്കുന്നത്.

സാഹിത്യം, കല, ഡിസൈന്‍, സിനിമ തുടങ്ങിയ മേഖലകളെ സമന്വയിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ കലാസ്ഥാപനമാണ് ഡി സി കലാമന്ദിര്‍. പ്രശസ്ത ആര്‍ക്കിടെക്റ്റ് യുജിന്‍ പണ്ടാല രൂപകല്പന ചെയ്ത കലാമന്ദിറില്‍ ലൈബ്രറി, ഓഡിയോ സ്റ്റുഡിയോ, ഫിലിം തിയേറ്റര്‍, ചലച്ചിത്ര ചിത്രീകരണത്തിനുള്ള സ്റ്റുഡിയോ ഫ്ളോര്‍, കോണ്‍ഫറന്‍സ് ഹാള്‍, ആംഫി തിയേറ്റര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

എഴുത്തുകാര്‍ക്കും മറ്റുകലാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവിടെ താമസിച്ചുകൊണ്ട് കലാപ്രവര്‍ത്തനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 250 വര്‍ഷത്തെ മലയാള പ്രസാധന ചരിത്രത്തെ ആവിഷ്‌കരിക്കുന്ന കേരളത്തിലെ ആദ്യത്തെ പ്രസാധന മ്യൂസിയവും ഡിസി കലാമന്ദിറില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

25 ന് രാവിലെ 11ന് ആരംഭിക്കുന്ന ഡി സി കലാമന്ദിറിന് സൂര്യകൃഷ്ണമൂര്‍ത്തി, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രേംകുമാര്‍, ഭാഗ്യലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിക്കും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്