KERALA

കേന്ദ്രാനുമതി ഇല്ല, വീണ ജോർജ് കുവൈറ്റ് യാത്ര ഉപേക്ഷിച്ചു; മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

വെബ് ഡെസ്ക്

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊണ്ടുവരാൻ വ്യോമസേനയുടെ വിമാനം 130 ജെ കുവൈറ്റിലേക്ക് പുറപ്പെട്ടു. അതേസമയം കുവൈറ്റിലേക്ക് പുറപ്പെടാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കേരള ആരോഗ്യമന്ത്രി വീണ ജോർജിന് കേന്ദ്ര സർക്കാർ അനുമതി നൽകാത്തതിനാൽ പോകാൻ സാധിച്ചില്ല. അനുമതി കാത്ത് വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും ലഭിക്കാത്തതിനാൽ അവസാന നിമിഷം യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് രാത്രി 10.30നായിരുന്നു കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാനം.

തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹവുമായി വ്യോമസേനാ വിമാനം നാളെ ഇന്ത്യയിലേക്ക് തിരിക്കും. രാവിലെ 8.30ഓടെ കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെയുള്ളവർ ഏറ്റുവാങ്ങും. ശേഷം പ്രത്യേക ആംബുലന്‍സുകളിൽ വീട്ടിലെത്തിക്കും. തിരിച്ചറിയാത്തവരിൽ വേറെയും മലയാളികളുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതുപോലെ വ്യോമസേനയുടെ വിമാനത്തിലാണോ അതോ കുവൈറ്റിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിലാണോ മൃതദേഹങ്ങളെത്തിക്കുക എന്ന വിവരവും ഇപ്പോൾ വ്യക്തമായിട്ടില്ല.

മൃതദേഹങ്ങൾ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി കൊച്ചിയിലേക്ക് പുറപ്പെട്ടു. ട്രെയിൻ മാർഗമാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തുക.

അതേസമയം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിൽ എത്തിയിട്ടുണ്ട്. അദ്ദേഹം കുവൈറ്റ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബയുമായി കൂടിക്കാഴ്ച നടത്തി.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപവീതം ധനസഹായം നൽകുമെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിനുപുറമെ അഞ്ചുലക്ഷം രൂപവീതം ധനസഹായം, വ്യവസായി യൂസഫ് അലിയും, രണ്ടു ലക്ഷം രൂപവീതം വ്യവസായി രവി പിള്ളയും വാഗ്ദാനം ചെയ്തു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്