KERALA

അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് കൂറുമാറിയത് മൂന്ന് സാക്ഷികൾ

വെബ് ഡെസ്ക്

അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് സാക്ഷികൾ കൂടി കൂറുമാറി. അറുപത്തിയൊന്നാം സാക്ഷി ഹരീഷ്, അറുപത്തിരണ്ടാം സാക്ഷി ആനന്ദ്, അറുപത്തിയാറാം സാക്ഷി റിയാസ് എന്നിവരാണ് ഇന്ന് കൂറുമാറിയത്. ഇതോടെ കൂറുമാറിയവരുടെ എണ്ണം 26 ആയി.

ഹർത്താലിനെ തുടർന്ന് ഇന്നലത്തെ സാക്ഷി വിസ്താരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സാക്ഷി വിസ്താരം തുടങ്ങിയപ്പോൾ തന്നെ ആദ്യത്തെ രണ്ട് സാക്ഷികളും കൂറുമാറി. ഇവർ പ്രധാനപ്പെട്ട സാക്ഷികളെല്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഒരാൾ പ്രതിയുടെ ഓട്ടോ റിക്ഷ പോലീസ് സ്റ്റേഷനിൽ എത്തിച്ചയാളും മറ്റൊരാള്‍ പ്രതിയുടെ മൊബൈൽ ഫോൺ സ്റ്റേഷനിൽ എത്തിച്ച വ്യക്തിയുമാണ്. മധുവിനെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട സാക്ഷികളല്ലാത്തതിനാല്‍ ഇവരുടെ കൂറുമാറ്റത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.

മധുവിന്‍റെ മാതാവ് മല്ലിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതി ആർ. വി അബ്ബാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. അനാവശ്യമായി കേസിൽ ഉൾപ്പെടുത്തിയതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അബ്ബാസ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മണ്ണാർക്കാട് പ്രത്യേക കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയിരുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ