മന്ത്രി വീണാ ജോര്‍ജ് 
KERALA

സംസ്ഥാനത്ത് ഡെങ്കി കേസുകള്‍ കൂടുന്നു; ജില്ലകളിലെ സാഹചര്യം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി

ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി സംസ്ഥാനതലത്തിൽ ഒരു നിരീക്ഷണ സെൽ കൂടി രൂപീകരിച്ചു

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കുത്തനെ ഉയര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി സംസ്ഥാനതലത്തിൽ ഒരു നിരീക്ഷണസെൽ കൂടി സ്ഥാപിച്ചു. ജില്ലകളിലെ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും മന്ത്രി അറിയിച്ചു.

ചികിത്സാ മാർഗനിർദേശങ്ങൾ പ്രകാരം മുന്നോട്ടുപോകണമെന്ന് ആരോഗ്യവകുപ്പ് ഡോക്ടര്‍ക്ക് നിർദേശം നൽകി. നാളെ ഐഎംഎ ഉൾപ്പെടെയുള്ള സംഘടനകളുമായി സർക്കാർ ചർച്ച നടത്തും. ജില്ലാതല നിരീക്ഷണം ശക്തമാക്കാനായി ആശുപത്രികളിൽ അടിയന്തര സംവിധാനം ഉറപ്പാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ഇന്നലെ മാത്രം സംസ്ഥാനത്ത് 108 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 218 പേരില്‍ രോഗം ലക്ഷണം കണ്ടെത്തി. എറണാകുളം, പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഡെങ്കി വ്യാപകമായി പടര്‍ന്നു പിടിക്കുന്നത്. ഇന്നലെ എറണാകുളത്ത് 43 പേരില്‍ രോഗം സ്ഥിരീകരിച്ചു. 55 പേരില്‍ ഡെങ്കി രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. പാലക്കാട് 23 പേരില്‍ രോഗം സ്ഥിരീകരിക്കുകയും 20 പേരില്‍ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. കൊല്ലത്ത് 12 പേരിലും മലപ്പുറത്ത് 10 പേരിലും രോഗം സ്ഥിരീകരിച്ചു. ഈ മാസം ആകെ 1,008 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ മരിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ