KERALA

'ഉറ്റവരെ കാക്കാം'. പേവിഷബാധയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിന്‍

പ്രഥമ ശുശ്രൂഷയും വാക്സിനേഷനും അതീവ പ്രധാനം

വെബ് ഡെസ്ക്

പേവിഷബാധക്കെതിരെ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. ജനങ്ങളില്‍ പേവിഷ ബാധയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കയകറ്റുകയാണ് ലക്ഷ്യം. ക്യാമ്പയിന് പൊതു ജനങ്ങളുടെ പങ്കാളിത്തവും പിന്തുണയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് നായകളില്‍ നിന്ന് കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ബോധവത്ക്കരണം നടത്താനാണ് തീരുമാനം. പേവിഷബാധക്കെതിരായ പ്രതിരോധത്തെപ്പറ്റി എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങളുടെ പങ്കാളിത്തവും പിന്തുണയും വേണമെന്ന് ആരോഗ്യമന്ത്രി

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

- മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്

- പ്രഥമ ശുശ്രൂഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യം

-കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക

-എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്സിനെടുക്കുക

- മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.

-കൃത്യമായ ഇടവേളയില്‍ വാക്സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം

-കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്സിന്‍ എടുക്കണം

- വാക്സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക

-വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്സിനേഷന്‍ ഉറപ്പ് വരുത്തുക

- മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്

- പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്സിനേഷനും. അതിനാല്‍ അവഗണിക്കരുത്.

പാലക്കാട് രാഹുലിന്റെ കടന്നുവരവ്, ലീഡ് നേടി | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം