KERALA

ദേശാഭിമാനി വാർത്ത വ്യാജം; സർട്ടിഫിക്കറ്റ് കേസില്‍ കെഎസ്‌യു നേതാവിന് ക്ലീൻ ചിറ്റ് നല്‍കി പോലീസ്

വ്യാജ സർട്ടിഫിക്കറ്റിൻ്റെ വാര്‍ത്ത നല്‍കിയ ദേശാഭിമാനിയില്‍ നടത്തിയ അന്വേഷണത്തില്‍ സർട്ടിഫിക്കറ്റിനെ കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു

വെബ് ഡെസ്ക്

കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചിട്ടില്ലെന്ന് പോലീസ്. തിരുവനന്തപുരം ജെഎഫ്എംസി II കോടതിയില്‍ കന്റോണ്‍മെന്റ് പോലീസാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരും സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുകയോ അതുപയോഗിച്ച് ജോലി സമ്പാദിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് കണ്ടെത്തി. വ്യാജ സർട്ടിഫിക്കറ്റിൻ്റെ വാര്‍ത്ത നല്‍കിയ ദേശാഭിമാനിയില്‍ നടത്തിയ അന്വേഷണത്തില്‍ സർട്ടിഫിക്കറ്റിനെ കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

അതേസമയം ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് അന്‍സില്‍ ജലീല്‍ പറഞ്ഞു. പൊതു സമൂഹത്തിന് മുന്നില്‍ തന്നെ അപമാനിച്ചുവെന്നും ദേശാഭിമാനി വാര്‍ത്ത മനസികമായി ഏറെ ബുദ്ധിമുട്ടിച്ചെന്നും അന്‍സില്‍ പ്രതികരിച്ചു. അന്‍സില്‍ ജലീലിനെതിരെയുള്ള ദേശാഭിമാനി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാലയ്ക്ക് പരാതി കിട്ടിയതിനെത്തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം.

RC 118 OF 23 (2).pdf
Preview

മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിനൊപ്പമായിരുന്നു അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് വിവാദവുമുണ്ടായത്. തുടര്‍ന്ന് സെനറ്റ് അംഗം അജിന്ത് സര്‍വകലാശാലയ്ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നാലെ കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസ് എടുത്തത്. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചനാ കുറ്റം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു അന്‍സിലിനെതിരെ കേസെടുത്തത്.

കേരള സര്‍വകാലാശാലയിലെ ബി കോം വ്യാജ സര്‍ട്ടിഫിക്കറ്റാണ് അന്‍സില്‍ ജലീലിന്റെ കൈവശമുള്ളതെന്ന ആരോപണവുമായി ജൂണ്‍ 13നാണ് ദേശാഭിമാനി പത്രം വാര്‍ത്ത നല്‍കിയത്. തൊട്ടുപിന്നാലെ വാര്‍ത്ത നിഷേധിച്ച് അന്‍സിലെത്തിയിരുന്നു. എസ്എഫ്‌ഐയും ദേശാഭിമാനിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് ഇത്തരത്തിലൊരു ആരോപണം തനിക്കെതിരെ ഉന്നയിക്കുന്നതെന്നായിരുന്നു അന്ന് അന്‍സില്‍ പ്രതികരിച്ചത്.

ദേശാഭിമാനിയില്‍ വന്ന വാർത്ത

കേരള സര്‍വകലാശാലയില്‍ ബികോം പഠിച്ചിട്ടില്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റിനെ പറ്റി അറിയില്ലെന്നുമാണ് അന്‍സില്‍ ജലീല്‍ നേരത്തെ പ്രതികരിച്ചത്. ബി എ ഹിന്ദി ലിറ്ററേച്ചറാണ് സര്‍വകലാശാലയില്‍ പഠിച്ചതെന്നും ചില പ്രശ്നങ്ങളാല്‍ അത് പാതി വഴിയില്‍ മുടങ്ങിപ്പോയെന്നും അന്‍സില്‍ നേരത്തെ പ്രതികരിച്ചിരുന്നു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം