KERALA

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍ കുമാര്‍ അന്തരിച്ചു

ജി വി രാജ സ്‌പോര്‍ട് ഫോട്ടോഗ്രാഫി അവാർഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്

വെബ് ഡെസ്ക്

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീൺ കുമാർ (47) അന്തരിച്ചു. കോഴിക്കോട് മേപ്പയ്യൂർ കീഴ്പ്പയൂര്‍ സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 നായിരുന്നു അന്ത്യം.

ഇന്നലെ വൈകീട്ട് കോഴിക്കോട്ടുനിന്ന് മേപ്പയ്യൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് കൊയിലാണ്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം സ്ഥിരീകരിച്ചതിനാൽ ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുന്നതിനിടെ രണ്ടു തവണ കൂടി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. നിലവിൽ തൃശൂര്‍ യൂണിറ്റിലാണ്. ജി വി രാജ സ്‌പോര്‍ട്ട്‌സ് ഫോട്ടോഗ്രാഫി അവാർഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

അച്ഛന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍. അമ്മ: സുപ്രഭ ടീച്ചര്‍ ( മേപ്പയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്). ഭാര്യ: ഡോ. രത്‌നകുമാരി (ഡിഎംഒ ഹോമിയോപ്പതി). മക്കള്‍ : പാര്‍വതി (എം ബി ബി എസ് വിദ്യാര്‍ഥിനി, മോള്‍ഡോവ), അശ്വതി ( പ്ലസ് ടു വിദ്യാര്‍ഥിനി).

സംസ്കാരം മകള്‍ വിദേശത്തുനിന്ന് എത്തിയശേഷം നാളെ വൈകീട്ട് മൂന്നിന് മേപ്പയ്യൂരിലെ കണ്ണമ്പത്ത് കണ്ടി വീട്ടുവളപ്പിൽ. നാളെ രാവിലെ ഒമ്പതിന് കോഴിക്കോട് ദേശാഭിമാനിയിലും 10 മുതൽ 11 വരെ ടൗൺഹാളിലും പൊതുദർശനം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍