KERALA

വധശ്രമക്കേസ്; പരാതിക്കാരനെ വധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ

നിയമകാര്യ ലേഖിക

വധശ്രമക്കേസിലെ പരാതിക്കാരനെ വധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ഹൈക്കോടതിയിൽ. പരുക്കുകൾ ഗുരുതരമായിരുന്നില്ലെന്ന് ഡോക്ടറുടെ മൊഴിയുണ്ട്. മാരകായുധങ്ങളുമായി അക്രമിച്ചിട്ടില്ലെന്നും മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു.

ഫൈസലിന്റെ കുറ്റവും ശിക്ഷയും നേരത്തെ സിംഗിൾബെഞ്ച് സസ്പെൻഡ് ചെയ്തെങ്കിലും വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് അപ്പീൽ ഹർജി ജസ്റ്റിസ് എൻ നഗരേഷിന്റെ പരിഗണനക്കെത്തിയത്. ഫൈസലിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീൽ ഹർജിയിൽ ഹൈക്കോടതിയിൽ തിങ്കളാഴ്ച വാദം തുടരും.

2009 ഏപ്രിലിൽ മുൻകേന്ദ്രമന്ത്രി പി എം സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപിലെ കോടതി പത്ത് വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്. ഫൈസലിന് വിധിച്ച ശിക്ഷ അപ്പീൽ ഹൈക്കോടതി സസ്പെൻഡ് ചെയ്തതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശിക്ഷ സസ്പെൻഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയ ശേഷമാണ് വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം