KERALA

നടിയെ ആക്രമിച്ച കേസ്: സാക്ഷികളുടെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി തള്ളി

ഹർജി നിലനിൽക്കില്ലെന്ന ദിലീപിന്‍റെ വാദത്തിൽ കഴമ്പില്ലെന്ന് അതിജീവിത കോടതിയിൽ പറഞ്ഞു

നിയമകാര്യ ലേഖിക

നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധിക്യതമായി പരിശോധിച്ചത് സംബന്ധിച്ച അന്വേഷണത്തിലെ സാക്ഷികളുടെ മൊഴി പകര്‍പ്പ് അതിജീവിതക്ക് നല്‍കുന്നതിനെതിരെ പ്രതിയായ ദിലീപ് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് ഹൈക്കോടതി തള്ളി. അതിജീവിതയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ഹർജി നിലനിൽക്കില്ലെന്ന ദിലീപിന്‍റെ വാദത്തിൽ കഴമ്പില്ലെന്ന് അതിജീവിത കോടതിയിൽ പറഞ്ഞു. ദിലീപിന് ഹർജിയെ എതിർക്കാൻ അവകാശമില്ല. ഹർജി നിലിനിൽക്കുമോയെന്ന കാര്യത്തിൽ സിംഗിൾ ബെഞ്ച് വാദം കേൾക്കാനിരിക്കുകയാണെന്നും അതിനാൽ ഹർജി തള്ളണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. വാദം പൂർത്തിയാക്കി ജസ്റ്റിസ് എൻ നാഗരേഷ് ജസ്റ്റിസ് പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

അതിജീവിതക്ക് മാത്രം ലഭിച്ച അന്വേഷണ റിപ്പോർട്ട് മാധ്യമ വിചാരണക്ക് വിധേയമാക്കി. അതിജീവതക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്ന അഭിഭാഷക തന്നെ മാധ്യമങ്ങളിൽ വിഷയം ചർച്ച ചെയ്തു. അന്വഷണ റിപ്പോർട്ടിലെ വസ്തുതകൾ പൂർണതയില്ലാതെ അവതരിപ്പിച്ചു . വിചാരണ നീട്ടികൊണ്ടു പോകാനും കോടതി മാറ്റവുമാണ് ഉദ്ദേശം. ഈ കേസ് പരിഗണിച്ച ജഡ്ജിമാരേയും കോടതി ജീവനക്കാരേയും അപകീർത്തിപെടുത്താൻ ശ്രമിച്ചു. പൊതുജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസത തകർക്കുന്ന രീതിയിൽ ആരോപണം ഉന്നയിച്ചു തുടങ്ങിയ വാദങ്ങളായിരുന്നു ദിലീപ് കോടതിയിൽ ഉന്നയിച്ചത്

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മറിയെന്ന ഫോറൻസിക് ലാബ് റിപ്പോർട്ടിനെ തുടർന്ന് അതിജീവത നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വസ്തുതാന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടത്. ജില്ല സെഷൻസ് ജഡ്ജി അന്വേഷിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇത് മറി കടന്ന് നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജികൂടിയായ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തന്നെ വസ്തുതാന്വേഷണം നടത്തുകയായിരുന്നു. പോലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി