KERALA

രാഹുലിന്റെ അയോഗ്യത: വയനാട് ഉപതിരഞ്ഞെടുപ്പിലേക്കോ?

ദ ഫോർത്ത് - തിരുവനന്തപുരം

ലോക്സഭയിൽ നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതോടെ രാജ്യം ഉറ്റുനോക്കുന്നത് വയനാട്ടിലേക്ക് കൂടിയാണ്. ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയോടെ വയനാട്ടിൽ ജനപ്രതിനിധി ഇല്ലാതായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ശിക്ഷാ വിധി മേല്‍ക്കോടതി റദ്ദാക്കിയില്ലെങ്കില്‍ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങും. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട ആലോചനകള്‍ കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്നതായാണ് സൂചന.

ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ പോലും, മേല്‍ കോടതിയില്‍ പോയി കുറ്റം റദ്ദ് ചെയ്യാനായാൽ അദ്ദേഹത്തിന് എം പി സ്ഥാനം സ്വഭാവികമായി തിരിച്ച് കിട്ടും

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത് സാങ്കേതിക നടപടി ക്രമങ്ങളുടെ ഭാഗമാണെന്ന് ഹൈക്കോടതി അഭിഭാഷകൻ മുഹമ്മദ് ഷാ പറയുന്നു. അയോഗ്യനാക്കിയ സാഹചര്യത്തില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വിഞ്ജാപനം ഇറക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കും. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാല്‍ പോലും, മേല്‍ കോടതിയില്‍ പോയി കുറ്റം റദ്ദ് ചെയ്യാനായാൽ അദ്ദേഹത്തിന് എം പി സ്ഥാനം സ്വഭാവികമായി തിരിച്ച് കിട്ടുമെന്നും മുഹമ്മദ് ഷാ പറഞ്ഞു.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ ഘട്ടത്തില്‍ തിരക്ക് പിടിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സുപ്രീംകോടതിയിൽ നിന്ന് വിധിക്കെതിരായി സ്റ്റേ വാങ്ങിയതോടെ ഇത് പിൻവലിക്കേണ്ടി വന്നു. ഈ പശ്ചാത്തലത്തിൽ തിരക്ക് പിടിച്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയേക്കില്ല. 30 ദിവസത്തെ സമയമാണ് മേൽക്കോടതിയെ സമീപിക്കാൻ രാഹുൽ ഗാന്ധിക്ക് അനുവദിച്ചിട്ടുള്ളത്. സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ അപ്പീൽ പോകാനിരിക്കുകയാണ്.

അപ്പീലിൽ വിധി വന്നതിന് ശേഷമാകും ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊള്ളുക. മേൽക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും ഉപതിരഞ്ഞെടുപ്പിനൊപ്പം നടക്കാനാണ് സാധ്യത. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് അവസാനം ഉണ്ടാകാനാണ് സാധ്യത.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?