മലപ്പുറം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നതിന് രൂപീകരിച്ച ജില്ലാതല ഉപസമിതിയിൽ നിന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും മുൻ ഡിസിസി പ്രസിഡന്റ് സി ഹരിദാസും രാജിവച്ചു. സമിതിയിൽ എ ഗ്രൂപ്പ് നിർദ്ദേശിച്ചവരെ കൂട്ടത്തോടെ വെട്ടിനിരത്തിയതിലും പരിഹാരം ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി.
ജില്ലാതല ഉപസമിതിയിൽ നിന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും മുൻ ഡിസിസി പ്രസിഡന്റ് സി ഹരിദാസും രാജിവച്ചു
ഒക്ടോബർ ഏഴിനാണ് ജില്ലയിലെ 110 മണ്ഡലം പ്രസിഡന്റുമാരെ കെപിസിസി പ്രഖ്യാപിച്ചത്. സമിതി നിർദ്ദേശിച്ച 14 പേരെയും തർക്കമുണ്ടായിരുന്ന ഒമ്പതിടത്തും ഏകപക്ഷീയമായി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെന്നാരോപിച്ച് എ ഗ്രൂപ്പ് നേതൃത്വം കെപിസിസിക്ക് പരാതി നൽകിയിരുന്നു. തർക്കമുള്ള മണ്ഡലങ്ങളിൽ പ്രസിഡന്റുമാർ പിന്നീട് ചുമതലയേറ്റാൽ മതിയെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടെന്നാണ് എ ഗ്രൂപ്പിന്റെ ആക്ഷേപം. പിന്നാലെയാണ് രാജി.
സമിതി നിർദ്ദേശിച്ച 14 പേരെയും തർക്കമുണ്ടായിരുന്ന ഒമ്പതിടത്തും ഏകപക്ഷീയമായി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതിൽ ഒരു വിഭാഗത്തെ അവഗണിച്ചെന്ന അതൃപ്തി പ്രവർത്തകർക്ക് ഉണ്ടെന്നും പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷയെന്നും ആര്യടൻ ഷൗക്കത്ത് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.