നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദു:ഖമുണ്ടെന്ന് കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ അധ്യക്ഷ. എന്നെ കണ്ണൂരുകാര്‍ കാണാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടായി. ഒരുപാട് ഉദ്യോഗസ്ഥരുമായി ജനപ്രതിനിധകളുമായി സഹകരിച്ചു പോകുന്നു ജനപ്രതിനിധിയാണ്. ജില്ലാ പഞ്ചായത്തിലെ ജനപ്രതിനിയായിട്ട് പതിനാല് വര്‍ഷമായി. ഉദ്യോഗസ്ഥരുമായി സസുദ്ദേശപരമായി മാത്രമേ സംസാരിക്കാറുള്ളൂ. നിയമത്തില്‍ വിശ്വസിക്കുന്ന ആളാണ് താന്‍.
നവീന്റെ കുടുംബം ആഗ്രഹിക്കുന്നപോലെ അന്വേഷണം കൃത്യമായി നടക്കണം. എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിവ്യ ജയിലിനു പുറത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. ജാമ്യം ലഭിച്ച ദിവ്യ ഇന്നു വൈകിട്ട് അഞ്ചോടെയാണ് പള്ളിക്കുന്ന് ജയിലില്‍ നിന്നു പുറത്തിറങ്ങിയത്.
പതിനൊന്ന് ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിവ്യ പുറത്തിറങ്ങിയത്. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രതി ഒളിവില്‍ പോകുമെന്ന വാദം പ്രോസിക്യൂഷനില്ലെന്നും പ്രതിയുടെ പദവിയും മുന്‍കാല ചരിത്രവും സമാന കുറ്റക്യത്യം ചെയ്തിട്ടില്ലാത്തതും വിദ്യയ്ക്ക് ജാമ്യം ലഭിക്കാന്‍ അനുകൂലമായി. ജാമ്യം നല്‍കിയാല്‍ കല്കക്ടറെ ദിവ്യ സ്വാധീനിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഡയറി അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാക്കി കഴിഞ്ഞെന്നും കല്കടറുടെ മൊഴി നേരത്തെ രേഖപെടുത്തിയാതണെന്നും കോടതി വ്യക്തമാക്കി.
ദിവ്യയ്ക്ക് ജാമ്യം നല്‍കരുത് എന്ന് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. റവന്യു വകുപ്പ് നവീന്‍ ബാബുവിന് നല്‍കിയ ക്ലീന്‍ ചിറ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കുടുംബം ജാമ്യാപേക്ഷയെ എതിര്‍ത്തത്.