KERALA

'സിപിഎം പ്രധാന സഖ്യകക്ഷി, വിമതരെ അംഗീകരിക്കില്ല', പി വി അന്‍വറിനെ തള്ളി ഡിഎംകെ

വെബ് ഡെസ്ക്

സിപിഎമ്മിനെ വെല്ലുവിളിച്ച് ഇടതുപക്ഷത്തുനിന്നും പുറത്തുപോയ പി വി അന്‍വറിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടി. തമിഴ്‌നാട് ഭരണ കക്ഷിയായ ഡിഎംകെയുമായി സഖ്യമുണ്ടാക്കുള്ള നീക്കം പാളുന്നതായി സൂചന. അൻവറിനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താനാകില്ലെന്നാണ് ഡിഎംകെ നിലപാട്.

കേരളത്തിലും തമിഴ്‌നാട്ടിലും ദേശീയ തലത്തിലും സിപിഎം ഡിഎംകെയുടെ സഖ്യകക്ഷിയാണ്. അത്തരം ഒരു പാര്‍ട്ടിയുടെ വിമതനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ഡിഎംകെയുടെ നിലപാട്. ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിറ്റിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, സഖ്യ നീക്കവുമായി പി വി അന്‍വര്‍ സമീപിച്ചിരുന്നതായി ഡിഎംകെ കേരള ഘടകം വ്യക്തമാക്കുന്നു. സഖ്യകക്ഷിയാക്കണം എന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ ഡിഎംകെ കേരള ഘടകം സംസ്ഥാന സെക്രട്ടറി എ ആര്‍ മുരുകേശന്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അന്‍വര്‍ നല്‍കിയ കത്ത് ഡിഎംകെ നേതൃത്വത്തിന് നല്‍കിയിരുന്നു എന്നും മുരുകേശന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡിഎംകെ എന്‍ആര്‍ഐ വിഭാഗം സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പുദുഗൈ അബ്ദുള്ളയുമായി പി വി അന്‍വര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം.

അന്‍വറും താനും ദീര്‍ഘകാല സുഹൃത്തുക്കളാണെന്നും തങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു എന്നും പുദുഗൈ അബ്ദുള്ള വിശദീകരിക്കുന്നു. 'എനിക്ക് കഴിഞ്ഞ 15 വര്‍ഷമായി അന്‍വറിനെ അറിയാം, അദ്ദേഹം എപ്പോഴെങ്കിലും ചെന്നൈ സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടുക പതിവാണ്. അന്‍വര്‍ സ്വന്തം പാര്‍ട്ടി തുടങ്ങുകയാണെന്നും ഡിഎംകെയില്‍ ചേരുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും പറഞ്ഞു. അദ്ദേഹം ദ ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചു.

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?

വനിതാ ടി20 ലോകകപ്പ്: പാകിസ്താന് ബാറ്റിങ് തകര്‍ച്ച, ഇന്ത്യക്ക് ലക്ഷ്യം 106

ബെയ്‌റൂട്ടിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രയേൽ; തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചു

ടി ജി ഹരികുമാർ സ്മൃതി പുരസ്കാരം രവിമേനോന്

സ്വര്‍ണക്കടത്ത്: മതവിധി പ്രസ്താവന വിശദീകരിച്ച് കെ ടി ജലീൽ; മുസ്ലിംവിരുദ്ധ നിലപാടെന്ന് വിമർശനം