KERALA

ആവശ്യമെങ്കിൽ ഡോക്ടർമാരുടെ യോഗ്യത സർട്ടിഫിക്കറ്റ് പരിശോധിക്കാം; സർക്കാരിനോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി

ഡോക്ടറുടെ അനാസ്ഥയെ തുടർന്ന് കുഞ്ഞ് മരിച്ചെന്നാരോപിച്ച് ചേർത്തല സ്വദേശി ഡോ. ടി എസ് സീമയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നിർദേശിക്കുന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം

നിയമകാര്യ ലേഖിക

സംസ്ഥാനത്തെ ഡോക്ടർമാരുടെ യോഗ്യത സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ പരിശോധിക്കാമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടു. കഠിനാധ്വാനികളായ ഡോക്ടർമാരുടെ മനോവീര്യം കെടുത്താനല്ല ഈ മേഖലയിൽ കുറ്റവാളികളില്ലെന്ന് ഉറപ്പാക്കാനാണ് ഈ ഉത്തരവെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

ഡോക്ടറുടെ അനാസ്ഥയെ തുടർന്ന് കുഞ്ഞ് മരിച്ചെന്നാരോപിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റായിരുന്ന ചേർത്തല സ്വദേശി ഡോ. ടി എസ് സീമയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നിർദേശിക്കുന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ഡോക്ടർക്ക് മതിയായ യോഗ്യതയില്ലെന്നടക്കം ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശികളും മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളുമായ സാബുവും ശ്രീദേവിയും നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

2019 നവംബർ 11നാണ് പ്രസവത്തെ തുടർന്ന് ഹർജിക്കാരിയുടെ കുഞ്ഞ് മരിച്ചത്. ഡോക്ടറുടെ യോഗ്യതയിൽ സംശയം തോന്നിയതിനെ തുടർന്ന് ഹർജിക്കാർ ഡോക്ടർ മാസ്റ്റർ ബിരുദത്തിന് പഠിച്ച മഹാരാഷ്ട്രയിലെ മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. ഡോക്ടർ ഇവിടെ പഠിച്ചിരുന്നെങ്കിലും ജയിച്ചില്ലെന്നും കോഴ്‌സ് പൂർത്തിയാക്കിയില്ലെന്നുമായിരുന്നു മറുപടി. തുടർന്നാണ് നഷ്ടപരിഹാരത്തിനും തുടർ നടപടികൾക്കും ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ഇതിനായി ഒരാഴ്‌ചയ്ക്കകം ഡിജിപി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. എത്ര തുക നഷ്ടപരിഹാരം നൽകാനാകുമെന്ന കാര്യത്തിൽ ഒരു മാസത്തിനകം സർക്കാർ തീരുമാനമെടുത്ത് അറിയിക്കണം. ഹർജിക്കാരുടെ ആരോപണം ശരിയാണെങ്കിൽ ഡോക്ടർമാരെക്കുറിച്ച് ജനങ്ങളുടെ മനസിൽ ആശങ്കയുണ്ടാകാനിടയുണ്ടെന്നും ഇതു മാറ്റേണ്ടത് സർക്കാരിന്റെ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ ഭൂരിപക്ഷം, വിജയം പ്രഖ്യാപിച്ചു, വിജയം 18,669 വോട്ടുകൾക്ക് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു