KERALA

'യഹോവ സാക്ഷികള്‍ രാജ്യദ്രോഹികള്‍, തിരുത്താന്‍ തയാറായില്ല'; സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാർട്ടിന്‍

ഡൊമിനിക് മാർട്ടിന്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്

വെബ് ഡെസ്ക്

കൊച്ചി കളമശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാർട്ടിന്‍ . ഡൊമിനിക് മാർട്ടിന്‍ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യഹോവ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും ഡൊമിനിക് ആരോപിക്കുന്നു. താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയാറാകാത്തതിനാലാണ് സ്ഫോടനം നടത്തിയതെന്നും ഡൊമിനിക് പറയുന്നു. എന്നാല്‍ വിഡിയോ പ്രചരിച്ചതോടെ മാർട്ടിന്റെ പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ട് പിന്നീട് അപ്രത്യക്ഷമായി.

''എന്റെ പേര് മാർട്ടിന്‍, ഇപ്പോള്‍‍ നടന്ന സംഭവവികാസം എല്ലാവരും അറിഞ്ഞ് കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ഒരു ബോംബ് സ്ഫോടനം ഉണ്ടാവുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചുവെന്നും എനിക്ക് കൃത്യമായിട്ട് അറിയാം. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയാണ്.

ഞാനാണ് ആ ബോംബ് സ്ഫോടനം അവിടെ നടത്തിയത്. എന്തിനാണ് ഈ കൃത്യം ചെയ്തതതെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. 16 വർഷത്തോളം ഈ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഞാന്‍. അന്നൊന്നും ഞാന്‍ കാര്യങ്ങള്‍ ഗുരുതരമായി കണ്ടിരുന്നില്ല. ഒരു തമാശരൂപത്തില്‍ മാത്രമേ മുന്നോട്ട് പോയിട്ടുള്ളു.

എന്നാല്‍ ഒരു ആറ് വർഷം മൂന്‍പ് ഇതൊരു തെറ്റായ പ്രസ്ഥാനമാണെന്നും ഇവർ പഠിപ്പിക്കുന്നത് രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും മനസിലാക്കാന്‍ കഴിയുകയും ഇത് തിരുത്തണമെന്ന് പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇവരാരും അത് ചെയ്യാന്‍ തയാറായില്ല. എനിക്ക് ഒരും പോം വഴിയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഞാന്‍ ഇപ്പോള്‍ തന്നെ പോലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങുകയാണ്. അന്വേഷണത്തിന്റെ ആവശ്യമൊന്നുമില്ല. ബോംബ് സ്ഫോടനം എങ്ങനെ നടന്നുവെന്നത് നിങ്ങള്‍ ടെലിക്കാസ്റ്റ് ചെയ്യരുത്, അത് വളരെ അപകടകരമാണ്. സാധാരണക്കാരന്റെ കയ്യിലെത്തിപ്പെട്ടാല്‍ വലിയ അപകടം സംഭവിക്കും,'' വീഡിയോയില്‍ ഡൊമിനിക് പറയുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെ തൃശൂർ കൊടകര പോലീസ് സ്റ്റേഷനില്‍ ഡൊമിനിക് ഹാജരായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചര വർഷമായി മാർട്ടിന്‍ തമ്മനത്ത് താമസിക്കുകയാണ്. വിദേശത്ത് ജോലി ചെയ്തിരുന്നതായും വിവരമുണ്ട്. നിലവില്‍ മാർട്ടിന്റെ വീട്ടില്‍ പരിശോധയ്ക്കായി പോലീസ് എത്തിയിട്ടുണ്ട്.

കളമശേരി മെഡിക്കല്‍ കോളജിനു സമീപമുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്നു രാവിലെയാണ് സ്‌ഫോടനം നടന്നത്. ഒന്നിനു പിന്നാലെ ഒന്നായി നടന്ന നാലു പൊട്ടിത്തെറികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. 27നായിരുന്നു സമ്മേളനം ആരംഭിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ