KERALA

ഡോക്ടറുടെ കൊലപാതകം: സംഭവസമയത്ത് സന്ദീപ് പരാതിക്കാരനെന്ന് എഡിജിപി

ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപി എം ആർ അജിത് കുമാർ

വെബ് ഡെസ്ക്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റുമരിച്ച സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപി എം ആർ അജിത് കുമാർ. അക്രമസമയത്ത് സന്ദീപ് പരാതിക്കാരനായിരുന്നുവെന്നും ഈ നിലയിലാണ് സന്ദീപിനെ വൈദ്യചികിത്സയ്ക്ക് പോലീസ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും എഡിജിപി എം ആര്‍ അജിത്കുമാര്‍ പറഞ്ഞു.

അയാൾ പരാതിക്കാരനായിരുന്നു. പരുക്കുമുണ്ടായിരുന്നു. കാഷ്വാലിറ്റിയിൽ പരിശോധിക്കുമ്പോൾ ഇയാൾ ശാന്തനായിരുന്നു. അവിടെനിന്ന് ഇയാളെ എക്‌സ്‌റേ എടുക്കാനും ഡ്രസ് ചെയ്യാനും ഡോക്ടർ റഫർ ചെയ്തു. അടുത്ത മുറിയിലേക്ക് കൊണ്ടുപോയി ഡ്രസ് ചെയ്തുകൊണ്ടിരിക്കെയാണ് ഇയാൾ അക്രമാസക്തനായത്.

ആദ്യം ആക്രമിച്ചത് ബന്ധുവിനെയാണ്. അക്രമം നടന്ന ഉടനെ തന്നെ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഉണ്ടായിരുന്ന എസ്‌ഐ ഓടിയെത്തിയെന്നും എഡിജിപി പറഞ്ഞു. രണ്ട് പോലീസുകാർക്കും പരുക്കേറ്റു.

കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിക്ക് പോലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്കായിരുന്നു സന്ദീപിന്‍റെ കോള്‍ വന്നത്. ആളുകള്‍ തന്നെ ആക്രമിക്കുകയാണെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. സ്ഥലം ലൊക്കേറ്റ് ചെയ്ത് പോലീസ് എത്തിയെങ്കിലും ലൊക്കേഷന് അരക്കിലോമീറ്റര്‍ മാറി മറ്റൊരു വീട്ടില്‍ ഒരു വടിയുമായി നില്‍ക്കുകയായിരുന്നു ഇയാൾ ദേഹത്ത് മുറിവേറ്റ രീതിയിലായിരുന്നു. സന്ദീപിന്റെ ബന്ധുവിനേയും കൂട്ടിയാണ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്.

പ്രതി സന്ദീപിനെ നിലിവല്‍ വൈദ്യപരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. നാട്ടുകാരാരും അയാളെ ഉപദ്രവിച്ചിട്ടില്ലെന്നാണ് പറയുന്നത്. പ്രതി മദ്യപാനിയാണ്. ഇന്നലെ രാത്രി മുതല്‍ അക്രമാസക്തനായി നടക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ക്ക് മറ്റെന്തെങ്കിലും അസ്വസ്ഥതകളുണ്ടോയെന്ന് പരിശോധിക്കുകയാണ്. പരാതിക്കാരനായതുകൊണ്ടാണ് വിലങ്ങ് വയ്ക്കാത്തതെന്നും എഡിജിപി പറഞ്ഞു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം