കേരളത്തിലെ പ്രശസ്തനായ നാടകകൃത്താണ് ഓംചേരി നാരായണപിള്ള നാരായണപിള്ള എന്ന ഓംചേരി എന്‍ എന്‍ പിള്ള (101) അന്തരിച്ചു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ഹോസ്പിറ്റലിയായിരുന്നു അന്ത്യം. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച് തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് കവിത രചനയായിരുന്നെങ്കില്‍ പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞു. 1951-ല്‍ ഡല്‍ഹി ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായി ഡല്‍ഹിയില്‍ എത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചരണ വിഭാഗം ഉദ്യോഗസ്ഥന് എന്നീ ചുമതലകള്‍ വഹിച്ചു. ലോക്സഭയില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെസി ജോര്‍ജ്, പി ടി പുന്നൂസ്, ഇമ്പിച്ചി ബാവ, വി പി നായര്‍ തുടങ്ങിയവരാണ്. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി മലയാളത്തിന് സമ്മാനിച്ചു.
1963-ല്‍ എക്സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു. 'ചെരിപ്പു കടിക്കില്ല' എന്ന നാടകത്തില്‍ നടന് മധുവും അഭിനയിച്ചിരുന്നു.. 1972 ല്‍ 'പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചു. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ളകേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്. എഴുത്തിനും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ ഡല്‍ഹി ഭാരതീയ വിദ്യാഭവനില്‍ കമ്മ്യൂണിക്കേഷന്‍ മാനേജ്മെന്റ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരിയായിരുന്നു ഓംചേരി. പരേതയായ ഡോ. ലീല ഓംചേരിയാണ് ഭാര്യ.