KERALA

'ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാല്‍ ഉപദ്രവിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം'; ബാബുരാജിനെതിരായ ആരോപണം ശരിവെച്ച് മലപ്പുറം എസ്‌പി

വെബ് ഡെസ്ക്

സിനിമാമേഖലയിലെ ലൈംഗികാരോപണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുന്നതിനിടെ ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി. മര്‍ദിക്കുമെന്നും കൊല്ലുമെന്നും ഭീഷണിയുണ്ട്. ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാല്‍ ഉപദ്രവിക്കുമെന്നാണു ഭീഷണി. 8645319626 എന്ന നമ്പരില്‍ നിന്നാണ് കോള്‍ വന്നതെന്നും പോലീസില്‍ പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

രാവിലെയോടെയായിരുന്നു ഫോണ്‍ കോള്‍ എത്തിയത്. വിളിച്ചയാള്‍ ഭാഗ്യലക്ഷ്മിയാണോ എന്ന് സൗമ്യമായി ചോദിച്ചു. ഇതിന് പിന്നാലെ അയാള്‍ ഭീഷണി തുടരുകയായിരുന്നു. ഇനി നടന്മാര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കുനിച്ചുനിര്‍ത്തി അടിക്കുമെന്ന് പറഞ്ഞു. താന്‍ അത്യാവശ്യം നന്നായി മറുപടി കൊടുത്തു. ഇതോടെ അയാള്‍ ഫോണ്‍ കട്ട് ചെയ്ത് പോയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

''ഇത് താന്‍ പ്രതീക്ഷിച്ചിരുന്നു. പരാതിയായി മുന്നോട്ടു പോകും. ആദ്യമായിട്ടാണ് തനിക്ക് ഇത്തരം അനുഭവം. നമ്പര്‍ നോട്ട് ചെയ്തിട്ടുണ്ട്. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതെല്ലം തനിക്ക് തമാശ ആയിട്ടാണ് തോന്നുന്നത്,'' ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രയെ വിരങ്ങള്‍ തേടി കേരള പോലീസ് ബന്ധപ്പെട്ടു. ശ്രീലേഖ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് രാജിവെച്ചിരുന്നു.

നടന്‍ ബാബുരാജിനെതിരെ ഉയര്‍ന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‌റെ ആരോപണം മലപ്പുറം എസ് പി എസ് ശശിധരന്‍ ശരിവെച്ചിട്ടുണ്ട്. കൊച്ചി ഡിസിപി ആയിരിക്കുമ്പോള്‍ യുവനടി നേരിട്ടുവന്ന് സംസാരിച്ചിരുന്നുവെന്ന് എസ് പി പറഞ്ഞു. പെണ്‍കുട്ടിയോട് പരാതിപ്പെടാന്‍ ആവശ്യപ്പെടുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വ്യക്തിപരമായ അസൗകര്യം കാരണം അന്ന് യുവതി പരാതി നല്‍കിയില്ലെന്നും എസ് പി പറഞ്ഞു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും