ധര്‍മരാജ് റസാലം  
KERALA

ധര്‍മരാജ് റസാലത്തിന്റെ യുകെ യാത്ര വിലക്കി ഇ ഡി

ബിഷപ്പിനെ വിമാനത്താവളത്തില്‍ തടഞ്ഞ് എമിഗ്രേഷന്‍ അധികൃതര്‍

വെബ് ഡെസ്ക്

സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞ് എമിഗ്രേഷന്‍ അധികൃതര്‍. ഇ ഡിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു എമിഗ്രേഷന്‍ അധികൃതരുടെ നടപടി. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുകെയിലേക്ക് പോകാനുള്ള റസാലത്തിന്റെ ശ്രമമാണ് ഇ ഡി തടഞ്ഞത് .

കാരക്കോണം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേരളത്തിലെ സിഎസ്‌ഐ സഭ ആസ്ഥാനത്തും സഭാ സെക്രട്ടറിയുടെ വീട്ടിലുമടക്കം ഇ ഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് റസാലത്തിന് ഇ ഡി കത്ത് നല്‍കിയിരുന്നു. ബുധനാഴ്ച കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. ഈ നിര്‍ദേശം നിലനില്‍ക്കെയാണ് ബിഷപ്പ് റസാലം യു കെ യിലേക്ക് പോകാന്‍ ശ്രമിച്ചത്. പരിശോധനയ്ക്ക് മുന്‍പും ചോദ്യം ചെയ്യലിനെത്താന്‍ ഇ ഡി നിര്‍ദേശിച്ചിരുന്നെങ്കിലും ബിഷപ്പ് അടക്കമുളളവര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ബിഷപ് ഹൗസിലും കാരക്കോണം മെഡിക്കല്‍ കോളജിലും സഭാ സെക്രട്ടറി പ്രവീണ്‍, കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവരുടെ ഇ ഡി വീട്ടിലും പരിശോധന നടത്തിയത് .

കാരക്കോണം മെഡിക്കല്‍ കോളജിലെ പ്രവേശനത്തിന് മാനേജ്‌മെന്റ് തലവരി പണം വാങ്ങിയെന്ന പരാതി നേരത്തെ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. ഈ കേസില്‍ ക്രൈംബ്രാഞ്ച് റസാലത്തെ കുറ്റവിമുക്തനാക്കിയതാണെന്നും അത് ഹൈക്കോടതി അംഗീകരിച്ചതാണെന്നുമാണ് സിഎസ്‌ഐ സഭയുടെ നിലപാട്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ