ഡോ. തോമസ് ഐസക് 
KERALA

കിഫ്ബി: ഐസക്കിന്റേത് അന്വേഷണത്തെ തടസപ്പെടുത്താനുള്ള ശ്രമമെന്ന് ഇ ഡി ഹൈക്കോടതിയില്‍

സമന്‍സിനെ ചോദ്യം ചെയ്യാന്‍ ഐസക്കിന് അധികാരമില്ല

വെബ് ഡെസ്ക്

കിഫ്ബി മസാല ബോണ്ടിനെക്കുറിച്ചുള്ള അന്വേഷണത്തെ തടസപ്പെടുത്താനുള്ള ശ്രമമാണ് തോമസ് ഐസക് നടത്തുന്നതെന്ന് ഇ ഡി ഹൈക്കോടതിയില്‍. അന്വേഷണത്തിനെതിരെ തോമസ് ഐസക് നൽകിയ ഹർജി അപക്വമാണ്. ഇ ഡിയുടെ സമൻസിനെ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല. ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഇ ഡിക്ക് അധികാരമുള്ളതായും കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ഇ ഡിയുടെ അന്വേഷണ പരിധിയിൽ നിന്ന് രക്ഷപ്പെടാനാണ് ഐസക് ശ്രമിക്കുന്നത്. വസ്തുത വിരുദ്ധമായ ആരോപണങ്ങളാണ് ഐസക് ഉന്നയിക്കുന്നത്. അന്വേഷണത്തിന് വേണ്ടിയുള്ള രേഖകൾ ഹാജരാക്കാൻ വേണ്ടി മാത്രമാണ് സമൻസ് അയച്ചതെന്നും ഇ ഡി വ്യക്തമാക്കി. അന്വേഷണം പ്രാരംഭ ഘട്ടത്തിലായത് കൊണ്ട് തന്നെ ഐസക്കിന്റെ പങ്കിനെക്കുറിച്ച് ഇപ്പോള്‍ പറയുക സാധ്യമല്ല. അന്വേഷണത്തെ നിശ്ചലമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഇഡി ആരോപിക്കുന്നു.

കിഫ്ബിയുടെ മസാല ബോണ്ടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തോമസ് ഐസക്കിന് ഇ ഡി സമൻസ് അയച്ചത്. ഇതിനെ ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ