KERALA

ലൈംഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബു അറസ്റ്റിൽ; മുൻ‌കൂർ ജാമ്യമുള്ളതിനാൽ വിട്ടയക്കും

ഇടവേള ബാബുവിനെ ചോദ്യം ചെയ്യലിന് ശേഷം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു

വെബ് ഡെസ്ക്

നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടൻ ഇടവേളബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ എറണാകുളം പ്രിൻസിപ്പൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും.

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ഇടവേള ബാബുവിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി, ജൂനിയർ ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്നീ പരാതികളിന്മേലാണ് ഇടവേള ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ആലുവ സ്വദേശിയായ നടിയുടെ പരാതി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലും കോഴിക്കോട് സ്വദേശിനിയായ ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പോലീസ് സ്റ്റേഷനിലുമാണ് കേസ്.

പരാതിക്കാരിയെ ഇടവേള ബാബുവിന്റെ ഫ്ലാറ്റിലെത്തിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. നിലവിലുള്ള ഈ രണ്ടു കേസുകളും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയതിന്റെ തുടർന്നാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ലൈംഗികപീഡന പരാതിയിൽ എംഎൽഎ കൂടിയായ നടൻ എം മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

അതേസമയം, ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലീകരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അഭിനയതക്കളുടെ സംഘടനയായ അമ്മയുടെ മുൻഭാരവാഹികളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം