ഷാറൂഖ് സെയ്ഫി 
KERALA

എലത്തൂർ ട്രെയിൻ തീവയ്പ്: ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം

കൊലപാതകശ്രമത്തിന് 307-ാം വകുപ്പും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തീവച്ച് നാശനഷ്ടം വരുത്തിയതിന് റെയില്‍വേ നിയമത്തിലെ 151-ാം വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്

ദ ഫോർത്ത് - കോഴിക്കോട്

എലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലിലാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് ചുമത്തിയത്. കൊലപാതകശ്രമത്തിന് 307-ാം വകുപ്പും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തീവച്ച് നാശനഷ്ടം വരുത്തിയതിന് റെയില്‍വേ നിയമത്തിലെ 151-ാം വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഷാരൂഖിനെ കസ്റ്റഡിയില്‍ കിട്ടാൻ പോലീസ് ഉടൻ അപേക്ഷ സമർപ്പിക്കും.

ഷാരൂഖിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 20 വരെയാണ് റിമാന്‍ഡ് കാലാവധി. മഞ്ഞപ്പിത്തത്തെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പ്രതിയെ, മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിയെ ഡിസ്ചാര്‍ജ് ചെയ്തു. ഷാരൂഖിനെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റും.

ഷാരൂഖിന് ഒരു ശതമാനം മാത്രമേ പൊള്ളലേറ്റിട്ടുള്ളൂ എന്നും, കരളിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്തിമ തീരുമാനം.

കസ്റ്റഡിയില്‍ കിട്ടിയാല്‍ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കും. ഷാരൂഖിന്റെ ഡല്‍ഹിയിലെ ബന്ധുക്കളെയും കേരളാ പോലീസ് ചോദ്യം ചെയ്തിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്