എലത്തൂർ ട്രെയിൻ തീവയ്പ് കേസിന്റെ പശ്ചാത്തലത്തിൽ ടെയിനുകളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. . ട്രെയിനുകളിലെ എല്ലാ കംപാർട്ട്മെന്റുകളിലും സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീവച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കെയാണ് വിഷയം പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ കോടതിയിലെത്തുന്നത്. ഏപ്രിൽ രണ്ടാം തീയതിയായിരുന്നു എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ആക്രമണം അരങ്ങേറിയത്. എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം. റിസര്‍വ്ഡ് കംപാര്‍ട്ടമെന്‌റിലാണ് ആക്രമണമുണ്ടായത്. പെട്രോളുമായെത്തിയ അക്രമി ഇന്ധനം യാത്രികര്‍ക്ക് മേല്‍ തളിച്ച ശേഷം തീയിടുകയായിരുന്നു. സംഭവത്തിൽ മൂന്ന് ദിവങ്ങള്‍ക്ക് ശേഷം ഡല്‍ഹി സ്വദേശിയായ ഷാറൂഖ് സെയ്ഫി എന്നയാളെ പോലീസ് പിടികൂടുകയും ചെയ്തു.
സംഭവത്തിൽ, കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് പുറമെ എന്‍ഐഎ അന്വേഷണവും പുരോഗമിക്കുകയാണ്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് എൻഐഎ നിലപാട്. ആക്രമണത്തില്‍ തീവ്രവാദ ബന്ധം തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് എന്‍ഐഎ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കേരളം തന്നെ ഇതിനായി തിരഞ്ഞെടുക്കാനുള്ള കാരണവും, ട്രെയിൻ തീവയ്‌പ്പ് കേസിന്റെ ആസൂത്രിത സ്വഭാവവും ഉള്‍പ്പെടെയാണ് എന്‍ഐഎ പരിശോധിക്കുന്നത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ എൻഐഎ അനാലിസിസ് വിങ്ങ് ഡിഐജിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് എൻഐഎ മേധാവിക്ക് കൈമാറിയിരുന്നു.