KERALA

ജാമ്യം ശരിവെച്ച് ഹൈക്കോടതി; എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജികള്‍ തള്ളി

എംഎൽഎയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതൽ തെളിവെടുപ്പ് നടത്തണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ഹര്‍ജി

നിയമകാര്യ ലേഖിക

ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് കീഴ്ക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. ഇതേ ആവശ്യം ചൂണ്ടിക്കാട്ടിയുള്ള പരാതിക്കാരിയുടെ ഹര്‍ജിയും ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹര്‍ജികള്‍ തള്ളിയത്. എംഎൽഎയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതൽ തെളിവെടുപ്പ് നടത്തണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

കോവളത്തെ സ്വകാര്യ റിസോർട്ടിലും കളമശേരിയിലെ ഫ്ലാറ്റിലും തിരുവനന്തപുരം പേട്ടയിലെ വസതിയിലും യുവതിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് എൽദോസിനെതിരായ പരാതി. കോവളത്തെ റെസ്റ്റ് ഹൗസിൽ ഒപ്പം താമസിക്കാൻ തയ്യാറാകാത്തതിന് ക്രൂരമായി മർദിച്ചെന്നും കാറിൽ സൂയിസൈഡ് പോയിന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

കോവളം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒക്ടോബർ 20ന് തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതോടെ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കാൻ സർക്കാർ ഹര്‍ജി നൽകിയത്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം