എല്‍ദോസ് കുന്നപ്പിള്ളി 
KERALA

തെറ്റ് ചെയ്തിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി

പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും

വെബ് ഡെസ്ക്

അധ്യാപികയായ സുഹൃത്തിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളി. തെറ്റ് ചെയ്തിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി ഫേസ്ബുക്കില്‍ കുറിച്ചു. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കും. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ എല്‍ദോസ് കുന്നപ്പിള്ളി കുറിച്ചു.

എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം.

നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വ്യ

ത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിൻതുണച്ചവർക്കും പിൻതുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദി.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയായ അധ്യാപിക രംഗത്തെത്തിയിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നു. 30 ലക്ഷം രൂപയാണ് എല്‍ദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് കേസ് പിന്‍വലിക്കാനായി സമ്മർദ്ധമുണ്ടായി. ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു. അധ്യാപികയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ പോയിരുന്നു. പൊതു പരിപാടികളും റദ്ദ് ചെയ്തിട്ടുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എല്‍ദോക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ