KERALA

'ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങുന്ന ഇലക്ട്രോണിക് രേഖകൾ പ്രത്യേകം സൂക്ഷിക്കണം'; മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

നിയമകാര്യ ലേഖിക

ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങുന്ന ഇലക്ട്രോണിക് രേഖകൾ കൈകാര്യം ചെയ്യുന്നതില്‍ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി. കോടതികളിലെ ഇലക്ട്രോണിക് രേഖ പ്രത്യേകം സൂക്ഷിക്കണം. പായ്ക്കറ്റിന് മുകളിൽ ലൈംഗികത പ്രകടമാകുന്ന വസ്തുക്കളാണെന്ന് സൂചിപ്പിക്കുന്ന വിധം എസ്ഇഎ എന്ന ചുരുക്കപ്പേരിൽ ചുമന്ന മഷിയിൽ രേഖപ്പെടുത്തണം. ഇവ പ്രത്യേകമായി രജിസ്റ്ററില്‍ സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.

തീയതി, സമയം, സ്ഥലം തുടങ്ങിയ വിവരങ്ങളൊക്കെ ഇതിലുണ്ടാകണം. ദൃശ്യങ്ങള്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥന്റെ പേരും ഒപ്പും വേണം. കോടതിയിലേക്ക് കൊണ്ടുപോകാൻ നേരത്തെ ഇലക്ട്രോണിക് രേഖകള്‍ പുറത്തെടുക്കാവു. കോടതിയിലേക്ക് കൈമാറുന്നതിന് മുമ്പ് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടെങ്കില് ആ ഉദ്യോഗസ്ഥന് ഉത്തരവാദിത്വം ഉണ്ടാകുമെന്നും നിർദേശങ്ങളില്‍ പറയുന്നു.

ഇലക്ട്രോണിക് രേഖകളുടെ വിവരങ്ങൾ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസർക്കായിരിക്കും. ലൈംഗികത അടങ്ങിയ രേഖയാണെങ്കില്‍ ഉടന്‍ ജുഡീഷ്യല്‍ ഓഫീസർക്ക് കൈമാറുകയും ലോക്കറിൽ പ്രത്യേകമായി സൂക്ഷിക്കുകയും വേണം. പകർപ്പെടുക്കാന്‍ അനുവദിക്കരും. കോടതി ഉത്തരവുണ്ടെങ്കിൽ മാത്രം പ്രതിഭാഗത്തിന് ദൃശ്യങ്ങള്‍ കാണാന്‍ അനുവദിക്കാം.

യഥാർത്ഥ രേഖകളല്ല പകർപ്പാണ് കാണാന് അനുവദിക്കേണ്ടത്. പകർത്താനൊ നശിപ്പിക്കാനോ ഉളള അവസരം ഉണ്ടാക്കരുത്. വീഡിയോ ആരൊക്കെ കണ്ടു എന്നതടക്കമുള്ള വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കണം. കേസ് നടപടികൾ പൂർണമായും അവസാനിപ്പിച്ച ശേഷം സുരക്ഷിതമായി ഇലക്ട്രോണിക് രേഖകള്‍ നശിപ്പിക്കുയും വേണം.

നടിയെ അക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി മാർഗനിർദേശം പുറപ്പെടുവിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും