KERALA

ദക്ഷിണേന്ത്യയില്‍ എത്ര കാട്ടാനകൾ? കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും

കേരളം, ആന്ധ്ര, തമിഴ് നാട്, ഗോവ സംസ്ഥാനങ്ങളുടെ വനം വകുപ്പുകൾ ഒരുമിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്

വെബ് ഡെസ്ക്

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും. മൂന്ന് ദിവസം നീണ്ടു നിന്ന കാട്ടാനകളുടെ കണക്കെടുപ്പാണ് ഇന്ന് അവസാനിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്ര പ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഗോവ വനം വകുപ്പുകൾ ഒരുമിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. ഓരോ മേഖലയെയും ക്ലസ്റ്ററുകളായി തിരിച്ചായിരുന്നു കണക്കെടുപ്പ്.

കേരളത്തില്‍ വന്യമൃഗങ്ങളുടെ വംശ വർധനയുണ്ടായെന്ന് കണക്കെടുപ്പിൽ നിന്ന് വ്യക്തമായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

17, 18, 19 എന്നീ ദിവസങ്ങളിൽ 54 ബ്ലോക്കുകളായി തിരിച്ച് കണക്കെടുപ്പ് പൂർത്തിയാക്കാനായിരുന്നു പദ്ധതി. വയനാട് വന്യജീവി സങ്കേതത്തിൽ –23, സൗത്ത് വയനാട് ഡിവിഷനിൽ –17, നോർത്ത് വയനാട് ഡിവിഷനിൽ –14 എന്നിങ്ങനെയായിരുന്നു ബ്ലോക്കുകളുടെ എണ്ണം. 2018ൽ നടത്തിയ കണക്കെടുപ്പിൽ 930 ആനകളെയാണ് കണ്ടെത്തിയത്.

അതേസമയം, സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ വംശ വർധനയുണ്ടായെന്ന് കണക്കെടുപ്പിൽ നിന്ന് വ്യക്തമായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറയുന്നു. രണ്ട്‌ വർഷം കൂടുമ്പോൾ സെൻസസ് നടത്തേണ്ടതുണ്ട്. 2018 ലാണ് ഏറ്റവും ഒടുവിൽ സെൻസസ് നടത്തിയത്. ആ പശ്ചാത്തലത്തിലാണ് അടിയന്തരമായി കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കണക്കെടുപ്പ് ശാസ്ത്രീയമാകണമെങ്കിൽ കേരളം മാത്രം വിചാരിച്ചാൽ പോരാ. പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറ് ഭാഗവുമായി ചേർന്ന് കിടക്കുന്ന വനഭൂമികളുള്ള എല്ലാ സംസ്ഥാനങ്ങളിലും ഒരേ സമയത്ത് കണക്കെടുപ്പ് നടന്നാൽ മാത്രമേ ദൗത്യം വിജയകരമായി പൂർത്തിയാകൂ. ഈ കാരണത്താലാണ് ഒരേ സമയത്ത് കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കണക്കെടുപ്പ് പൂർത്തിയായാൽ മാത്രമേ അനന്തര നടപടികൾ സ്വീകരിക്കാൻ സാധിക്കൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ