KERALA

നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസ്: ഇ ഡി മൂന്ന് പേരുടെ സ്വത്ത് കണ്ടുകെട്ടി

കേരളത്തിലെയും തമിഴ്‌നാട്ടിലെയും നാല് സ്ഥാപനങ്ങളിൽ ഏപ്രിൽ 13ന് ഇഡി റെയ്ഡ് നടത്തിയിരുന്നു

വെബ് ഡെസ്ക്

നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ഒന്നരക്കോടിയോളം രൂപയുടെ സ്വർണവും സ്ഥാവര വസ്തുക്കളും കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 1.13 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും 27.65 ലക്ഷം രൂപയുടെ സ്വർണവുമാണ് പരിശോധനയിൽ കണ്ടുകെട്ടിയതെന്ന് ഇ ഡി അറിയിച്ചു. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിന്റെ മറവിൽ കള്ളക്കടത്ത് നടത്തിയ 30.245 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതിനെ തുടർന്ന് എൻഐഎ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻറെ അടിസ്ഥാനത്തിലാണ് ഇഡി നടപടി സ്വീകരിച്ചത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും നാല് സ്ഥാപനങ്ങളിൽ ഏപ്രിൽ 13ന് ഇഡി പരിശോധന നടത്തിയിരുന്നു. കെജിഎൻ ബുള്ളിയന്റെ ഉടമസ്ഥനായ നന്ദഗോപാൽ, സംജു ടിഎം, അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ഷംസുദ്ദീൻ എന്നിവരുടേതാണ് പിടിച്ചെടുത്ത സ്വത്തുവകകളെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.

ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവ് മുഹമ്മദ് ഷാഫിയിൽ നിന്ന് 4,500 ഗ്രാം സ്വർണം വാങ്ങിയതായും പിന്നീട് ഭാര്യാപിതാവ് ഷംസുദ്ദീന്റെ കട വഴി വിറ്റതായും സംജു ടിഎം സമ്മതിച്ചതായി ഇഡി പറഞ്ഞു. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയും സംജുവിനെതിരെ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്.

യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിന്റെ മറവിൽ കള്ളക്കടത്ത് നടത്തിയ കേസിൽ പ്രതികളായ സരിത് പിഎസ്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ 2020 ജൂലൈ 22 ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണക്കടത്ത് പ്രതികളെ സഹായിക്കുന്നതിൽ പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിയുകയും 2020 ഒക്ടോബർ 28 ന് ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും