KERALA

'ബിജെപി പ്രവേശന വിവാദം ആസൂത്രിത ഗൂഢാലോചന'; തന്നെ കരുവാക്കുന്നെന്ന് ഇ പി ജയരാജന്‍

പാപിയുടെ കൂടെ ചേർന്നാൽ ശിവനും പാപി എന്ന മുഖ്യമന്ത്രിയുടെ പരാമർശം പൊതുധർമം ആണെന്നും എല്ലാവരും പാലിക്കേണ്ടതാണെന്നും ഇ പി

വെബ് ഡെസ്ക്

ബിജെപി പ്രവേശന വിവാദം ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയെന്ന് മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍. തിരഞ്ഞെടുപ്പിന് തലേ ദിവസം ഒരു ബോംബ് പൊട്ടിക്കാനായിരുന്നു ലക്ഷ്യം. പലരെയും ലക്ഷ്യമിട്ട് അവസാനം തന്നിലേക്ക് എത്തുകയായിരുന്നുവെന്നും ഇ പി മാധ്യമങ്ങളോട് പറഞ്ഞു. താൻ വഴി ഗൂഢാലോചനക്കാർ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയും പാർട്ടിയേയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"യുഡിഎഫും ചില മാധ്യമങ്ങളും ചേർന്നുണ്ടാക്കിയതാണ് ഈ വിവാദം. തിരഞ്ഞെടുപ്പ് കാലത്ത് വിവാദം ഉണ്ടാക്കിയത് തന്നെ തകർക്കാനാണ്. തിരഞ്ഞെടുപ്പ് ദിവസം തന്നെ കാര്യങ്ങൾ തുറന്ന് പറഞ്ഞത് പുകമറ ഒഴിവാക്കാൻ വേണ്ടിയാണ്. പ്രകാശ് ജാവഡേക്കർ മകന്റെ വീട്ടിലെയെത്തിയത് കഴിഞ്ഞ വർഷം മാർച്ച് അഞ്ചിനാണ്. കൊച്ചുമകന്റെ പിറന്നാൾ ദിനത്തിലാണ് അദ്ദേഹം എന്നെ കാണാൻ വന്നത്," ഇ പി വിശദീകരിച്ചു.

"ജാവഡേക്കറുമായി സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രം ആണ്. വീട്ടിൽ വന്നവരോട് ഇറങ്ങിപ്പോകാൻ പറയുന്നത് തന്റെ ശീലം അല്ല. ശോഭ സുരേന്ദ്രനെ തൃശൂരോ ദില്ലിയിലോ വെച്ച് കണ്ടിട്ടില്ല. സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞപ്പോൾ താൻ പോകുമെന്ന് പറഞ്ഞുണ്ടാക്കി. മാധ്യമങ്ങൾ തന്നെ ബലിയാടാക്കുകയാണ്. ഈ വാർത്തകൾ പാർട്ടി ഏറ്റെടുക്കില്ല," ഇ പി കൂട്ടിച്ചേർത്തു.

പാപിയുടെ കൂടെ ചേർന്നാൽ ശിവനും പാപി എന്ന മുഖ്യമന്ത്രിയുടെ പരാമർശം പൊതുധർമം ആണെന്നും എല്ലാവരും പാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ഇ പി - ജാവഡേക്കർ കൂടിക്കാഴ്ച വിവാദം ഉണ്ടാവുന്നത്. ഇ പി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയെന്നും ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ പൂർത്തിയാക്കിയിരുന്നുവെന്നും ശോഭ സുരേന്ദ്രനാണ് വാർത്ത സമ്മേളനത്തിൽ അവകാശപ്പെട്ടത്. ഇ പി ജയരാന്റെ മകന്‍ തനിക്ക് സന്ദേശമയച്ചു. പ്ലീസ് നോട്ട് ദിസ് നമ്പര്‍ എന്ന സന്ദേശമാണ് ഇ പി ജയരാജന്റെതായി ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ ഉന്നയച്ച സാമ്പത്തിക ആരോപണങ്ങള്‍ക്ക് മറുപടി പറയവെ ആയിരുന്നു ശോഭാ സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തെ ബാധിക്കുന്ന വലിയ ആരോപണം ഉന്നയിച്ചത്.

പിന്നാലെ വിഷയം വൻ തോതിൽ ചർച്ചയാവുകയും ഭരണപക്ഷ - പ്രതിപക്ഷ നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഇ പിയെ മുഖ്യമത്രി രൂക്ഷമായി വിമർശിക്കുകയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് അടക്കമുള്ള നേതാക്കൾ ഇതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. ചില ഇടത് നേതാക്കൾ ഇ പിയെ പ്രതിരോധിച്ചും രംഗത്ത് വന്നു. എന്നാൽ വിഷയത്തിൽ രൂക്ഷ പ്രതികരണങ്ങളാണ് പ്രതിപക്ഷം നടത്തിയിട്ടുള്ളത്. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ വിവിധ നേതാക്കൾ ആരോപണം ഉന്നയിച്ചു.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live