KERALA

സീറോ- മലബാര്‍ സഭയില്‍ പ്രശ്‌നപരിഹാരത്തിന് ഏകദേശ ധാരണ; ഇരുപക്ഷവും വിട്ടുവീഴ്ചകളിലേക്ക്, അന്തിമ തീരുമാനം ഇന്ന് ഉച്ചയോടെ

പൊന്തിഫിക്കല്‍ ഡെലിഗേറ്റിന്റെ മടക്കം 23-ലേക്ക് മാറ്റി. പുതിയ ധാരണകള്‍ വത്തിക്കാനിലെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്

അനിൽ ജോർജ്

സീറോ- മലബാര്‍ സഭയില്‍ പ്രശ്‌നപരിഹാരത്തിന് വഴി തെളിയുന്നു. എറണാകുളം- അങ്കമാലി അതിരൂപതയിലെ പ്രതിസന്ധിയില്‍ ഇരുപക്ഷവും വിട്ടുവീഴ്ചകളിലേക്കെന്ന് സൂചന.

പൊന്തിഫിക്കല്‍ ഡെലിഗേറ്റിന്റെ മടക്കം 23-ലേക്ക് മാറ്റി. പുതിയ ധാരണകള്‍ വത്തിക്കാനിലെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ അന്തിമ തീരുമാനം ഉണ്ടാകുമന്നാണ് പ്രതീക്ഷ.

പ്രശ്‌ന പരിഹാരത്തിന് മാര്‍പാപ്പയുടെ പ്രതിനിധിയായി എത്തിയ പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ ഇന്നായിരുന്നു വത്തിക്കാനിലേക്ക് മടങ്ങാനിരുന്നത്. ഇതാണ് ഇപ്പോള്‍ 23-ലേക്ക് മാറ്റിയിരിക്കുന്നത്. സിറില്‍ വാസില്‍ വത്തിക്കാനിലെത്തി അന്തിമ റിപ്പോര്‍ട്ട് മാര്‍പാപ്പക്ക് കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡിസംബര്‍ 25 മുതല്‍ നടപ്പില്‍ വരുത്തേണ്ട ഉത്തരവുകള്‍ അഡ്മിനിസ്‌ടേറ്റര്‍ ബിഷപ്പ് പുത്തുരിന് കൈമാറുമെന്നും പറഞ്ഞിരുന്നു. ഡിസംബര്‍ 25 ന് ഏതെങ്കിലും ഒരു കുര്‍ബാന മാത്രം സിനഡ് കുര്‍ബാന ചൊല്ലാമെന്ന നിലപാടിലായിരുന്നു എറണാകുളത്തെ വൈദികര്‍. എന്നാല്‍ ഇത് റോം അംഗീകരിക്കാനുള്ള സാധ്യത കണ്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ സിറില്‍ വാസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏതാനും വൈദികര്‍ക്കെതിരെയുള്ള നടപടി മാര്‍പാപ്പാ വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രശ്‌നപരിഹാര ചര്‍ച്ചയ്ക്കുശേഷം സഭാ നേതൃത്വം നല്‍കിയിരുന്ന സൂചന.

എന്നാല്‍ ഇപ്പോള്‍ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറായതായി സൂചന ലഭിച്ചതോടെ കാര്യങ്ങളില്‍ മാറ്റമുണ്ടാകാം. പുതിയ ധാരണകള്‍ എന്തൊക്കെയാണെന്നും വത്തിക്കാനിലെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന് സമര്‍പ്പിച്ച ധാരണകള്‍ അംഗീകരിച്ചോ എന്നുമുള്ള കാര്യങ്ങളില്‍ ഇന്ന് ഉച്ചയോടെ വ്യക്തത വരുമെന്നാണ് കരുതുന്നത്.

ഇതിനിടെ എറണാകുളം - അങ്കമാലി അതിരുപതയുടെ പദവി മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയായി.മേജര്‍ അതിരൂപത എന്ന പേര് ഇനി ഉണ്ടാകില്ല. സ്വതന്ത്ര അതിരൂപതയായി എറണാകുളം മാറും. ഫാ. ഡോ. വര്‍ഗീസ് പൊട്ടക്കല്‍ ആകും പുതിയ അതിരൂപത ആര്‍ച്ച് ബിഷപ്പ്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം