KERALA

ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പോലും ചാൻസലറാക്കാം; ബില്ലിനെ എതിർത്ത് പ്രതിപക്ഷം

ദ ഫോർത്ത് - തിരുവനന്തപുരം

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലിനെ എതിർത്ത് പ്രതിപക്ഷം നിയമസഭയിൽ. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് സർകലാശാല ഭേദഗതി ബില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. സർവകലാശാലകളെ മാർക്സിസ്റ്റുവത്കരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

ചട്ടങ്ങള്‍ ലംഘിച്ചാണ് ബില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. പ്രോ ചാൻസലറായ മന്ത്രി ചാൻസലറുടെ കീഴിലാകുന്നു. ഇക്കാര്യത്തില്‍ ബില്ലില്‍ അവ്യക്തതയുണ്ട്. ചാന്‍സലർ നിയമനത്തിന് തിരഞ്ഞെടുപ്പ് പ്രക്രിയ ഇല്ല. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പോലും ചാൻസലറാക്കാം. സർവകലാശാലകള്‍ സർക്കാരിന്‍റെ ഡിപാർട്മെന്‍റ് ആകുമെന്നും വി ഡി സതീശൻ പറഞ്ഞു. യുജിസി ചട്ടങ്ങളെ നിലനില്‍ക്കുയൊള്ളുവെന്ന് കോടതിയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ വിദഗ്ദ്ധരെ കൊണ്ടു വരുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. നിയമം നിലവില്‍ വന്നാല്‍ ചാന്‍സലറെ സര്‍ക്കാരിന് നിയമിക്കാനാകും. പ്രശസ്തനായ ഒരു വിദ്യാഭ്യാസ വിചക്ഷണന്‍, അല്ലെങ്കില്‍ കാര്‍ഷികവും വെറ്ററിനറി ശാസ്ത്രവും ഉള്‍പ്പെട്ട ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാഹിത്യം, കല, സാംസ്‌കാരികം, നിയമം, പൊതുഭരണം എന്നിവയില്‍ ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യമുള്ളയാള്‍ ഇങ്ങനെയാണ് സര്‍വകലാശാലാ നിയമങ്ങള്‍ (ഭേദഗതി) ബില്ലില്‍ ചാന്‍സലര്‍മാരുടെ യോഗ്യത നിഷ്‌കര്‍ച്ചിരിക്കുന്നത്.

സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറും പ്രത്യേക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാരും ആയിരിക്കുക. 5 വര്‍ഷമായിരിക്കും ചാൻസലറുടെ കാലാവധി. അധിക കാലയളവിലേക്ക് പുനര്‍ നിയമനം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഗുരുതരമായി പെരുമാറ്റ ദൂഷ്യത്തില്‍ മേലുള്ള ആരോപണത്തിലോ ഉത്തരവ് വഴി നീക്കം ചെയ്യാം. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജി അന്വേഷണം നടത്തി തെളിയിക്കപ്പെടണം.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം