Ex minister Saji Cheriyan's departments divided 
KERALA

സജി ചെറിയാന്റെ വകുപ്പുകൾ വിഭജിച്ചു; റിയാസിനും വാസവനും അബ്ദുറഹ്‌മാനും ചുമതല

വെബ് ഡെസ്ക്

ഭരണഘടനയെ അവഹേളിച്ച വിഷയത്തിൽ രാജിവെച്ച മുൻ മന്ത്രി സജി ചെറിയാന്റെ വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വിഭജിച്ച് നൽകി. മൂന്ന് മന്ത്രിമാർക്കാണ് സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ നൽകിയത്. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ​ഗവർണർ അം​ഗീകരിച്ചു.

വി എൻ വാസവന് സാംസ്കാരികം, സിനിമാ വകുപ്പുകൾ നൽകി. മുഹമ്മദ് റിയാസിന് യുവജനക്ഷേമ വകുപ്പും വി അബ്ദുറഹ്മാന് ഫിഷറീസ് വകുപ്പിന്റെയും ചുമതലകൾ നൽകി.

പകരം മന്ത്രി ഉടനുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നു.

സജി ചെറിയാന് പകരം മന്ത്രി ഉടനുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നു. പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ ഇപ്പോൾ ചർച്ച ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. പാർട്ടി തീരുമാനം അനുസരിച്ചാണ് സജി ചെറിയാന്റെ രാജിയെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും