KERALA

കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, അഞ്ചുപേർക്ക് പരുക്ക്

ഫർണസ് ഓപ്പറേറ്റർ പത്തനംതിട്ട സ്വദേശി അരവിന്ദാണ് മരിച്ചത്

വെബ് ഡെസ്ക്

പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. അപകടത്തിൽ പത്തനംതിട്ട സ്വദേശി അരവിന്ദ് (22) മരിച്ചു. അഞ്ചുപേർക്ക് പരുക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ സുനിൽ ഷെട്ടി, നിഷാന്ത് ഷെട്ടി, പ്രദീപ് കുമാർ, ഹരി മിശ്ര എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 5.30 നാണ് അപകടമുണ്ടായത്. മരിച്ച അരവിന്ദ് ഫാക്ടറിയിലെ ഫർണസ് ഓപ്പറേറ്ററാണ്. ണ്ടുമാസം മുൻപാണ് അരവിന്ദ് ജോലിയിൽ പ്രവേശിച്ചത്. സ്ക്രാപ് വേർതിരിക്കാതെ ഫർണസിൽ ഇട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഫർണസ് പൊട്ടിത്തെറിയിൽ സമീപത്തെ വീടുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. പ്രദേശവാസികൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ