KERALA

പാനൂര്‍ ബോംബ് സ്‌ഫോടനം: പരുക്കേറ്റ യുവാവ് മരിച്ചു, സിപിഎമ്മിനെതിരെ കോണ്‍ഗ്രസും ബിജെപിയും

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

വെബ് ഡെസ്ക്

കണ്ണൂര്‍ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. പുത്തൂര്‍ സ്വദേശി ഷെറിന്‍ കാട്ടിന്റവിട ആണ് മരിച്ചത്. പരുക്കേറ്റ പാനൂര്‍ മൂളിയാത്തോട് സ്വദേശി വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് നിഗമനം. ആളൊഴിഞ്ഞ വീടിന്റെ ടെറസ്സിന്റെ മുകളിലായിരുന്നു സ്ഫോടനം ഉണ്ടായത്. ഷെറിന്റെ കൈപ്പത്തി അറ്റുപോകുകയും മുഖത്ത് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുവരെയും പുലര്‍ച്ചെ തന്നെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിലേക്കും മാറ്റി. എന്നാല്‍ ഷെറിനെ രക്ഷിക്കാനായില്ല.

അതേസമയം, സ്ഫോടനത്തില്‍ പരുക്കേറ്റവരെല്ലാം സിപിഎം അനുഭാവികളാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും യുഡിഎഫും രംഗത്തെത്തി. ഗുരുതരമായി പരിക്കേറ്റ മുളിയാത്തോട് സ്വദേശി വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങള്‍. സംഭവത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് അറിവുണ്ടെന്നും ബിജെപി ആരോപിച്ചു. കണ്ണൂരില്‍ സമാധാനം നടപ്പാക്കാന്‍ കേന്ദ്ര സേനയെ നിയോഗിക്കണം എന്നും ബിജെപി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളും സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുഡിഎഫും എന്‍ഡിഎയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പാനൂര്‍ ഏരിയ സെക്രട്ടറി കെ. കുഞ്ഞബ്ദുള്ള പറഞ്ഞു. സിപിഎം പ്രവര്‍ത്തകരെ ഉള്‍പ്പടെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായപ്പോള്‍ തന്നെ ഇവരെ പാര്‍ട്ടി തള്ളിയവരാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ