KERALA

മഞ്ചേരിയില്‍ വ്യാജ നോട്ടുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍

അന്വേഷണം പുരോഗമിക്കുന്നതായി മഞ്ചേരി പോലീസ്

വെബ് ഡെസ്ക്

മലപ്പുറം മഞ്ചേരിയില്‍ 500 രൂപയുടെ വ്യാജ നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മേലാക്കം നെല്ലിപറമ്പ് റോഡിനോട് ചേര്‍ന്നുള്ള കവുങ്ങിന്‍ തോട്ടത്തിലെ വെള്ളക്കെട്ടിലാണ് നോട്ടുകള്‍ കണ്ടത്. ഇതുവഴി നടന്നുപോവുകയായിരുന്ന സ്ത്രീയാണ് നോട്ടുകള്‍ വെള്ളത്തിലൂടെ ഒഴുകുന്നത് കണ്ടത്. ഉടന്‍ തന്നെ പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി വെള്ളത്തിലിറങ്ങി പരിശോധന നടത്തിയതോടെ പ്ലാസ്റ്റിക് കവറില്‍ കെട്ടിയ കൂടുതല്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുകയായിരുന്നു. മഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പോലീസ് പരിശോധനയില്‍ കൂടുതല്‍ നോട്ടുകള്‍ പരിസരത്ത് നിന്നും ലഭിച്ചു. ചില നോട്ടുകള്‍ കത്തിച്ച നിലയിലുമാണ്. 6AA223365 എന്ന സീരീസ് നമ്പറിലുള്ള ഒരേ നോട്ടുകളാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. നോട്ടുകള്‍ ഉണക്കിയ ശേഷമെ, എണ്ണിത്തിട്ടപ്പെടുത്താനാകൂ എന്ന് പോലീസ് അറിയിച്ചു. അതേസമയം എവിടെ നിന്നാണ് വ്യാജനോട്ടുകള്‍ തോട്ടില്‍ എത്തിയത്, ആരാണ് ഉപേക്ഷിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മഞ്ചേരി പോലീസ് അന്വേഷിച്ച് വരികയാണ്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം