KERALA

ഫാംഫെഡിന്റെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് സ്റ്റോര്‍ 'ഫാംഫെഡ് ബസാര്‍' കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് മള്‍ട്ടി കോഓപ്പറേറ്റീവ് സൊസൈറ്റിയായ ഫാംഫെഡ് കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി കാര്‍ഷികമേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു

ദ ഫോർത്ത് - കോഴിക്കോട്

കേരളത്തിലെ പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ ഫാംഫെഡിന്റെ ആദ്യസൂപ്പര്‍മാര്‍ക്കറ്റ് സ്റ്റോര്‍ 'ഫാംഫെഡ് ബസാര്‍' കോഴിക്കോട് നടക്കാവ് ട്രിനിറ്റി ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് മള്‍ട്ടി കോഓപ്പറേറ്റീവ് സൊസൈറ്റിയായ ഫാംഫെഡ് കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി കാര്‍ഷികമേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.

ഫാംഫെഡ് ബസാര്‍ ഉദ്ഘാടനം വൈസ് ചെയര്‍മാന്‍ അനൂപ് തോമസ് നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് നിലവിളക്ക് കൊളുത്തി. ടൈം സ്‌ക്വയര്‍ കമ്മ്യൂണിക്കേഷന്‍സ് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് എംഡി & സിഇഒ റിക്‌സണ്‍ ഉമ്മന്‍ വര്‍ഗ്ഗീസ്, കൗണ്‍സിലര്‍ അല്‍ഫോണ്‍സ, സൊസൈറ്റി ജനറല്‍ മാനേജര്‍ റോബിന്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ. രാജന്‍ ബാനര്‍ജി, പര്‍ച്ചേസ് മാനേജര്‍ മിജു, മാര്‍ക്കറ്റിങ് മാനേജര്‍ രതീഷ് ചന്ദ്രന്‍, സ്റ്റോര്‍ മാനേജര്‍ അബ്ദുള്‍ റഹ്‌മാന്‍, അസിസ്റ്റന്റ് സ്‌റ്റോര്‍ മാനേജര്‍ സൗമ്യ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

നേരിട്ട് കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് വിളകളും ഉത്പന്നങ്ങളും സംഭരിച്ച് പാലക്കാട് കിന്‍ഫ്രാ മെഗാഫുഡ് പാര്‍ക്കിലെ ഫാക്ടറിയില്‍ പ്രോസസ്സ് ചെയ്ത് ഗുണമേന്‍മയുള്ള കറി മസാല ഉത്പന്നങ്ങളാണ് ഫാം ഫെഡ് പുറത്തിറക്കുന്നത്.

ഒരു വീട്ടിലേക്കാവശ്യമായ എല്ലാ ഭക്ഷ്യ സാധനങ്ങളും സ്റ്റേഷനറി സാധനങ്ങളും ഫാംഫെഡ് ബസാറില്‍ ലഭ്യമാണ്. മറ്റ് ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്.

ബസാറില്‍ നിന്ന് വാങ്ങുന്ന ഓരോ ഉത്പന്നത്തിന്റെയും മാര്‍ജിന്റെ 10% വരെ ഡിസ്‌കൗണ്ട് എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ഉത്പന്നങ്ങള്‍ നേരിട്ട് പൊടിച്ച് നല്‍കുന്ന ആധുനിക ലൈവ് മില്‍ കൗണ്ടറും സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രത്യേകതയാണ്.

നട്ട്‌സ് വേള്‍ഡ്, റോസ്റ്ററി പ്രീമിയം കൗണ്ടറുകളും ഫാംഫെഡ് ബസാറില്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ എല്ലാ ജില്ലയിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുന്നതിന്റെ മുന്നോടിയായാണ് കോഴിക്കോട്ടെ ഫാം ഫെഡ് ബസാറിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. അടുത്ത ഘട്ടം പാലക്കാട് ജില്ലയില്‍ ആരംഭിക്കും.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്