KERALA

ഗായിക വിളയിൽ ഫസീല ചോദിക്കുന്നു:അജ്ഞാതനായ ആ സൗദി പൗരനെ ഒരു നോക്ക് കാണാനാവുമോ ?

തൻ്റെ ഭർത്താവിൻ്റെ ജീവൻ രക്ഷിച്ച സൗദി പൗരനെ തിരഞ്ഞ് ഗായിക വിളയിൽ ഫസീല

മുസാഫിര്‍

വിശുദ്ധ 'ഉംറ ' നിര്‍വഹിക്കുകയെന്ന ചിരകാലമോഹവുമായി വരുമ്പോഴും റിയാദിൻ്റെ അതിത്തികളിലൂടെ സഞ്ചരിക്കുമ്പോഴും ഫസീലയുടെ മനസ്സ് അദൃശ്യനായ ഒരാളെത്തേടുന്നുണ്ടായിരുന്നു. തൻ്റെ ഭര്‍ത്താവ് മുഹമ്മദലിക്കയുടെ ജീവന്‍ രക്ഷിച്ച അജ്ഞാതനായ സൗദി പൗരനെ.

ഇരുപത് വര്‍ഷം മുമ്പ് ഫസീലയുടെ ഭര്‍ത്താവ് മുഹമ്മദലി റിയാദില്‍ നിന്ന് ലൈലാ അഫ്‌ലജിലേക്കുള്ള യാത്രക്കിടെ വലിയൊരു അപകടത്തില്‍ പെട്ടു. മുഹമ്മദലി ജോലി ചെയ്ത കരീം കമ്പനിയുടെ വാഹനത്തെ മറ്റൊരു വാഹനം വന്നിടിക്കുകയും കാര്‍ പൂര്‍ണമായും കത്തുകയും ചെയ്തു.മുഹമ്മദലിയുടെ സഹയാത്രികരായ മൂന്നു പേര്‍ സംഭസസ്ഥലത്ത് തന്നെ മരണപ്പെട്ടു.

എല്ലുകള്‍ പൊട്ടുകയും ഗുരുതരമായ പരിക്കേല്‍ക്കുകുയും ചെയ്ത മുഹമ്മദലിയെ പതിനൊന്നു ദിവസവും ഐ.സി.യുവിലെത്തി ഈ സൗദി പൗരന്‍ സന്ദര്‍ശിക്കുകയും ഏതാണ്ട് അപകടാവസ്ഥ മാറിയെന്നറിഞ്ഞതോടെ, അപ്രത്യക്ഷനാവുകയും ചെയ്തു

അവരില്‍ മറ്റൊരു മുഹമ്മദലിയുണ്ടായിരുന്നു. കമ്പനിയിലും നാട്ടിലുമെല്ലാം മുഹമ്മദലി മരണപ്പെട്ടതായി വാര്‍ത്ത പരന്നു. വാര്‍ത്ത നാട്ടിലുമെത്തി. പലരും ഇക്കാര്യം ഫസീലയെ ഒളിച്ചുവെച്ചിരുന്നുവെങ്കിലും പിന്നീട് വിവരമറിഞ്ഞ് പരിഭ്രാന്തയായ ഫസീല ദു:ഖത്തോടെ, പ്രാര്‍ഥനാനിരതയായി. പയ്യന്നൂരില്‍ മുഹമ്മദലിയുടെ വീട്ടില്‍ പോയി. വൈധവ്യത്തിന്റെ വ്യഥയില്‍ 'ഇദ്ദ' യെടുത്തു.

അതിനിടെ, അഫ്‌ലജില്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് അല്‍പം മാറിയൊരു കുറ്റിക്കാട്ടില്‍ ഒരാളുടെ രൂപം ശ്രദ്ധയില്‍പെട്ട സൗദി പൗരന്‍ അയാളെ എടുത്ത് ആശുപത്രിയിലെത്തിക്കുകയും തന്റെ ആളാണ് എന്നു പറഞ്ഞ് അഡ്മിറ്റാക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പിന്നീടാണ് അറിയുന്നത്. എല്ലുകള്‍ പൊട്ടുകയും ഗുരുതരമായ പരിക്കേല്‍ക്കുകുയും ചെയ്ത മുഹമ്മദലിയെ പതിനൊന്നു ദിവസവും ഐ.സി.യുവിലെത്തി ഈ സൗദി പൗരന്‍ സന്ദര്‍ശിക്കുകയും ഏതാണ്ട് അപകടാവസ്ഥ മാറിയെന്നറിഞ്ഞതോടെ, അപ്രത്യക്ഷനാവുകയും ചെയ്തു.

മുഹമ്മദലിക്ക് ബോധം തിരികെക്കിട്ടുകയും സൗദിയെ കാണുകയും ചെയ്‌തെങ്കിലും സംസാരിക്കാനാവാഞ്ഞതിനാല്‍ മാലാഖയെപ്പോലെ എത്തി തന്റെ ജീവന്‍ രക്ഷപ്പെടുത്തിയ ആളെക്കുറിച്ച് കൂടുതലൊന്നും അറിയാന്‍ സാധിച്ചില്ല. പിന്നീട് വിദ്ഗധ ചികില്‍സക്കായി നാട്ടില്‍ കൊണ്ടുവന്ന തന്റെ ഭര്‍ത്താവിന്റെ പരിചരണം ഏറ്റെടുത്ത ഫസീലയുടെ മനസ്സില്‍ ഇപ്പോഴും ആപദ്ഘട്ടത്തിലെ സഹായിയായ ആ സൗദി പൗരന്റെ അദൃശ്യമുഖം നന്ദിപൂര്‍വം തെളിയുന്നു. എങ്ങനെയെങ്കിലും അദ്ദേഹത്തെ ഒന്ന് കണ്ട് നന്ദി പറയാന്‍ ഏറെ ആഗ്രഹമുണ്ട്. ഉംറ അനുഷ്ഠിച്ചപ്പോഴും ഇക്കയുടെ ഓര്‍മയ്‌ക്കൊപ്പം ആ സൗദിയേയും ഞാനോര്‍ക്കുകുയും പ്രാര്‍ഥിക്കുകയും ചെയ്തു - ഫസീല പറഞ്ഞു.

അപകടാവസ്ഥ തരണം ചെയ്ത് മുഹമ്മദലി സൗദി വിട്ട് ദുബായിലെത്തുകയും അവിടെ ബിസിനസ് നടത്തി വരികയുമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് മരണപ്പെട്ടു. മുഹമ്മദലി - ഫസീല ദമ്പതികള്‍ക്ക് രണ്ടു മക്കള്‍: ഫയാദ് അലിയും ഫാഹിമയും. ഫയാദ് അലി ദുബായിലാണ്. മുഹമ്മദ് ഫൈസാന്‍ അലി, മുഹമ്മദലി മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് റയ്ഹാന്‍ എന്നിവര്‍ പേരക്കുട്ടികള്‍.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം