യൂജിന്‍ പെരേര 
KERALA

'കേന്ദ്രസേനയെ വിളിക്കാന്‍ പറയുന്നെങ്കില്‍ കേരളാ പോലീസ് പരാജയം'; വിഴിഞ്ഞത്ത് നടന്നത് ഏകപക്ഷീയമായ അക്രമമെന്ന് യൂജിൻ പെരേര

വര്‍ഗീയ പരാമര്‍ശത്തില്‍ വൈദികന്‍ മാപ്പ് പറഞ്ഞു; ഭീകരവാദി, മതതീവ്രവാദി എന്ന് വിളിച്ച മന്ത്രിമാർക്കെതിരെയും കേസെടുക്കണമെന്ന് യൂജിന്‍ പെരേര

വെബ് ഡെസ്ക്

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെ വിളിക്കാന്‍ സംസ്ഥാന സർക്കാർ പറയുന്നെങ്കില്‍, അതിനര്‍ത്ഥം കേരളാ പോലീസ് പരാജയപ്പെട്ടുവെന്നാണെന്ന് സമരസമിതി നേതാവും ലത്തീന്‍ അതിരൂപത വികാരിയുമായ ഫാദര്‍ യൂജിന്‍ പെരേര. അദാനി ഗ്രൂപ്പിന്റെ ഹർജിയില്‍ വിഴിഞ്ഞത്ത് കേന്ദ്രസേനയെ നിയോഗിക്കുന്നതില്‍ എതിർപ്പില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണം. കേന്ദ്ര സേനയെ സ്വാഗതം ചെയ്യുന്നില്ല. വിഴിഞ്ഞത്ത് നടന്നത് ഏകപക്ഷീയമായ അക്രമമാണ്. അതിന്റെ പുറകിലുള്ള വസ്തുത പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാധാനം കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നില്ല. സര്‍വകക്ഷിയോഗത്തില്‍ തങ്ങളെ അധിക്ഷേപിക്കുകയാണ്. തങ്ങളുടെ പ്രതിനിധികളില്‍ ഒരാള്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം കിട്ടിയതെന്നും യൂജിന്‍ പെരേര പറഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ച നടക്കുന്നുവെങ്കിലും ഇതുവരെയും അവര്‍ മിനുട്‌സ് തയ്യാറാക്കിയിട്ടില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണ്. വര്‍ഗീയ പരാമര്‍ശത്തില്‍ വൈദികന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട വകുപ്പുകളില്‍ ഇരിക്കുന്ന മന്ത്രിമാര്‍ ഭീകരവാദി, മത തീവ്രവാദി എന്നൊക്കെ വിളിച്ചിട്ടുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ക്കും കേസെടുക്കണമെന്നും യൂജിന്‍ പെരേര ചൂണ്ടിക്കാട്ടി. സഭ വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ആരോപിക്കുന്നവർ തെളിവ് കൂടി കാണിക്കണം. സഭ യാതൊരു തുകയും അദാനി പോർട്ടിൽ നിന്നും കൈ പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തുറമുഖ നിർമാണ പ്രവര്‍ത്തനത്തിന് സമരക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസേനയെ നിയോഗിക്കുന്നതില്‍ എതിർപ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തുറമുഖ നിര്‍മാണം നടക്കുന്ന പ്രദേശത്തിന്റെ സുരക്ഷ, കേന്ദ്രസേന ഏറ്റെടുക്കണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടപ്പോള്‍ ഇതില്‍ വിരോധമില്ലെന്ന് സർക്കാർ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെ, വിഷയത്തില്‍ കേന്ദ്രത്തിനോട് മറുപടി പറയാന്‍ കോടതി ആവശ്യപ്പെട്ടു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് മറുപടി പറയാനും കോടതി നിര്‍ദേശം നല്‍കി. കേസ് ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍