മാവേലിക്കര പുന്നമൂട്ടില്‍ ആറ് വയസ്സുകാരിയെ പിതാവ് വെട്ടിക്കൊന്നു. നക്ഷത്രയെന്ന ആറ് വയസ്സുകാരിയെയാണ് പിതാവ് വെട്ടിക്കൊന്നത്.
മഴുവച്ചാണ് നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയത്. കഴുത്തിന് വെട്ടേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. രാത്രി എട്ട് മണിയോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം നാട്ടുകാരെ വെല്ലുവിളിച്ച മഹേഷിനെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.
സ്വന്തം അമ്മയെയും മഹേഷ് ആക്രമിച്ചു. അമ്മ ഗുരുതരാവസ്ഥയിലാണ്. മഹേഷിന്റെ ഭാര്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. പ്രതി ശ്രീമഹേഷ് മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരം.