സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 6 മരണം. ഇതില്‍ ഒരു മരണം എലിപ്പനി ബാധിച്ചാണെന്നു സ്ഥിരീകരിച്ചു. രണ്ടു പേരുടെ മരണം ഡങ്കിപ്പനി ബാധിച്ചാണെന്ന് സംശയിക്കുന്നു. ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണത്തോടെയും സംസ്ഥാനത്ത് ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 10830 പേരാണ് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. 72പേര്‍ക്ക് ഡങ്കിപ്പനിയും 24 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 395 പേര്‍ക്ക് ഡങ്കിപ്പനിയും 13 പേര്‍ക്ക് എലിപ്പനിയും സംശയിക്കുന്നു. 24 പേര്‍ക്ക് എലിപ്പനിയും 1916 പേര്‍ക്ക് വയറിളക്ക രോഗങ്ങളും ബാധിച്ചു.
മഴ കനത്തതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. പനി, ജലദോഷം,, ചുമ, തലവേദന, പേശിവേദന എന്നിവ ഡെങ്കിപ്പനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളായിരിക്കാം എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ലെന്നും വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പനിബാധിതരുടെ എണ്ണം പതിനായിരത്തില്‍ കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ചെളിയിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. മഴ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെചടുത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.