KERALA

ചെയ്തത് ബിസിനസ്, ഉയര്‍ച്ച താഴ്ചകളുണ്ടാകുമെന്ന് പ്രവീൺ റാണ; അറസ്റ്റ് രേഖപ്പെടുത്തി

വെബ് ഡെസ്ക്

സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചട്ടവിരുദ്ധ നിക്ഷേപ നിരോധന നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങളും, വഞ്ചന കുറ്റമാണ് റാണക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും പണം തിരികെ നല്‍കുമെന്നും പ്രവീണ്‍ റാണ മാധ്യങ്ങളോട് പ്രതികരിച്ചു. ബിസിനസ് മാത്രമാണ് ചെയ്തത്. അതില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. ജാമ്യം നേടുന്നതിനായി മാറി നിന്നതാണ്’ എന്നായിരുന്നു റാണയുടെ പ്രതികരണം. വെെദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിടെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു പ്രവീണിന്റെ പ്രതികരണം.

13 കോടിയോളം രൂപ കണ്ണൂര്‍ സ്വദേശിയായ പങ്കാളിക്ക് കെെമാറിയതായും, പാലക്കാട് 55 സെന്‍റ് സ്ഥലം ഉള്ളതായും റാണ ചോദ്യം ചെയ്യലില്‍ മൊഴി നൽകിയതായാണ് വിവരം. പിടിയിലായതിന് പിന്നാലെ റാണയുടെ പക്കല്‍ നിന്നും ആറ് ഹാര്‍ഡ് ഡിസ്കുകള്‍ കണ്ടെത്തി. ഹാര്‍ഡ് ഡിസ്കുകള്‍ പോലീസ് സെെബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകളടക്കം ഹാർഡ് ഡിസ്ക്കിൽ ഉള്ളതായാണ് സൂചന റാണ പടമിടപാട് നടത്തിയ രണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് പരിശാേധിക്കുന്നുണ്ട്.

പലിശ വാഗ്ദാനം ചെയ്ത് മുങ്ങിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പൊള്ളാച്ചിക്കടുത്ത ദേവരായപുരത്ത് നിന്ന് റാണയെ പേലീസ പിടികൂടിയത്. കൊച്ചിയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ വാഹനത്തിന്റെ വിവരങ്ങൾ പാലിയേക്കരയിലെയും പന്നിയങ്കരയിലെ യും ടോൾ ബൂത്തുകളിൽ രേഖപ്പെടുത്തിയിരുന്നു. പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിൽ എത്തിയതിനു ശേഷം അവിടത്തെ അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണിൽ നിന്നും പ്രവീൺ റാണ ഭാര്യയെ വിളിച്ചിരുന്നു. ഈ ഫോൺ സംഭാഷണ ഉറവിടം പിന്തുടർന്നാണ് പോലീസ് പ്രവീൺ റാണയെ പിടികൂടിയത്. പെരുമ്പാവൂർ സ്വദേശി ജോയ് പാട്ടത്തിന് എടുത്തിരുന്ന ക്വാറിയിലാണ് റാണ ഒഴിലില്‍ കഴിഞ്ഞിരുന്ന്. ജനുവരി ആറിനാണ് റാണ സംസ്ഥാനത്ത് നിന്നും രക്ഷപ്പെട്ടത്.

നിക്ഷേപത്തട്ടിപ്പിന്റെ പേരില്‍ നിരവധി പേരാണ് പ്രവീൺ റാണയ്ക്കെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒളിവിൽ പോയതിന് പിന്നാലെ ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേപ്പാൾ അതിർത്തി വഴി രാജ്യം വിടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തുവരുന്നതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി അറസ്റ്റിലാകുന്നത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്